Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: ന്യൂസ്‌ലാന്റ് ഭീകരാക്രമണ അനുസ്മരണം ഒഴിവാക്കി

ക്രിസ്റ്റ്ചര്‍ച്ച്: 2019 മാര്‍ച്ച് 15ന് ന്യൂസ്‌ലാന്റിലെ ക്രൈസ്റ്റ് ചര്‍ച്ച് പള്ളിയില്‍ 51 പേര്‍ കൊല്ലപ്പെട്ട വെടിവെപ്പിന്റെ അനുസ്മരണ പരിപാടികള്‍ കോവിഡ് ഭീതി മൂലം ഉപേക്ഷിച്ചു. കഴിഞ്ഞ ദിവസം ന്യൂസ്‌ലാന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ദെന്‍ ആണി ഇക്കാര്യമറിയിച്ചത്. ഞായറാഴ്ച ക്രൈസ്റ്റ് ചര്‍ച്ചില്‍ വെച്ചായിരുന്നു ഒരു വര്‍ഷം പിന്നിട്ടത്തിനെത്തുടര്‍ന്ന് കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി കൂടിച്ചേരല്‍ തീരുമാനിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 15നായിരുന്നു 28കാരനായ ബ്രന്റണ്‍ ടാരന്റ് രണ്ട് പള്ളികളില്‍ കയറിച്ചെന്ന് നിറയൊഴിച്ചത്. ഇതിന്റെ വീഡിയോ ഫേസ്ബുക്കിലൂടെ തത്സമയം കാണിക്കുകയും ചെയ്തിരുന്നു. 51 പേര്‍ തല്‍ക്ഷണം മരിക്കുകയും 49 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ലോകത്താകമാനം കോവിഡ് 19 അതിവേഗം വ്യാപിക്കുന്നതിനെത്തുടര്‍ന്ന്് പരിപാടി റദ്ദാക്കാന്‍ ഭരണകൂടം തീരുമാനിക്കുകയായിരുന്നു. ആയിരത്തോളം പേര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നായിരുന്നു കണക്കുകൂട്ടിയിരുന്നത്.
ന്യൂസ്‌ലാന്റില്‍ ഇതിനോടകം ആറു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ആറും വിദേശത്ത് നിന്നും മടങ്ങിയെത്തിയവരിലാണ്. രാജ്യത്ത് ഇതുവരെ രോഗം സ്വദേശികള്‍ക്കിടയിലേക്ക് വ്യാപിച്ചിട്ടില്ല.

Related Articles