Current Date

Search
Close this search box.
Search
Close this search box.

‘സൗദി ഫോണ്‍ ഹാക്ക് ചെയ്യാന്‍ ശ്രമിച്ചു’; ആരോപണവുമായി ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ടര്‍

ന്യൂയോര്‍ക്ക്: സൗദിക്കെതിരെ ഫോണ്‍ ഹാക്കിങ് ആരോപണവുമായി ന്യൂയോര്‍ക് ടൈംസിലെ മാധ്യമപ്രവര്‍ത്തകന്‍ രംഗത്ത്. ദി ന്യൂയോര്‍ക് ടൈംസിന്റെ ബെയ്‌റൂത് മേധാവി ബെന്‍ ഹബ്ബാര്‍ഡ് ആണ് സൗദിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. 2018 ജൂണ്‍ 21ന് ഇസ്രായേലി സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് സൗദി അധികൃതര്‍ തന്റെ ഫോണ്‍ ഹാക്ക് ചെയ്യാന്‍ ശ്രമം നടത്തിയെന്നാണ് അദ്ദേഹം പറഞ്ഞത്. ഹബ്ബാര്‍ഡ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ബന്ധപ്പെട്ട് ഒരു പുസ്തകം രചിച്ചിട്ടുണ്ട്.

കഴിഞ്ഞ അഞ്ചു വര്‍ഷമായി സൗദി കിരീടാവകാശിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പിന്തുടര്‍ന്ന് പോരുന്ന ആള്‍ കൂടിയാണ് അദ്ദേഹം. തന്റെ ഫോണിലേക്ക് സംശയകരമായ ഒരു ടെക്‌സ്റ്റ് മെസേജ് വന്നിരുന്നുവെന്നും ആ മെസേജിന്റെ ലിങ്കില്‍ ഹബ്ബാര്‍ഡും സൗദി രാജകുടുംബവും തമ്മിലുള്ള കഥ എന്ന തലക്കെട്ട് ആണ് ഉണ്ടായിരുന്നത് എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ താന്‍ ആ ലിങ്ക് തുറന്നുനോക്കിയില്ലെന്നും പകരം അതേ തലക്കെട്ട് ഇന്റര്‍നെറ്റില്‍ അന്വേഷിക്കുകയും എന്നാല്‍ അത്തരത്തില്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് തന്റെ സംശയം വര്‍ധിക്കാനിടയായത്. തുടര്‍ന്ന് വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ ഇത് സൗദിയില്‍ നിന്നുള്ള ഹാക്കര്‍മാര്‍ അയച്ച ഹാക്കിങ് വൈറസ് ആണെന്ന് കണ്ടെത്തുകയായിരുന്നു- ഹബ്ബാര്‍ഡ് കൂട്ടിച്ചേര്‍ത്തു.

Related Articles