Current Date

Search
Close this search box.
Search
Close this search box.

റമദാനില്‍ അഞ്ചു ലക്ഷം സൗജന്യ ഹലാല്‍ ഭക്ഷണം വിളമ്പി ന്യൂയോര്‍ക്ക്

ന്യൂയോര്‍ക്ക്: പുണ്യ റമദാനില്‍ അഞ്ചു ലക്ഷത്തോളം ഹലാല്‍ ഭക്ഷണം സൗജന്യമായി നല്‍കി വ്യത്യസ്തരാവുകയാണ് ന്യൂയോര്‍ക്ക് സിറ്റി. സൗജന്യ ഭക്ഷണ വിതരണത്തിന്റെ ഭാഗമായാണ് ന്യൂയോര്‍ക്ക് മുനിസിപ്പാലിറ്റി രണ്ട് മില്യണ്‍ ഹലാല്‍ ഭക്ഷണം തയാറാക്കി വിതരണം ചെയ്യുന്നത്. വിശക്കുന്നവന് ഭക്ഷണം വിളമ്പുക എന്നത് റമദാനിലെ പുണ്യപ്രവര്‍ത്തിയാണെന്നും ആവശ്യമുള്ളവര്‍ക്കായി എത്തിച്ചു നല്‍കാനും ആളുകള്‍ക്ക് പള്ളികളിലേക്ക് പോകാന്‍ കഴിയാത്തത് മുമ്പത്തേക്കാളും ബുദ്ധിമുട്ടാണെന്നും ന്യൂയോര്‍ക്ക് മേയര്‍ ബില്‍ ഡേ ബ്ലാസിയോ പറഞ്ഞു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ന്യൂയോര്‍ക്കില്‍ പള്ളികളില്‍ നോമ്പ് തുറ സമയത്ത് സൗജന്യ ഹലാല്‍ ഭക്ഷണം വിളമ്പിയിരുന്നു. ഈ വര്‍ഷം കോവിഡിനെത്തുടര്‍ന്ന് പള്ളികളും ചര്‍ച്ചുകളും സിനദഗോഗുകളും അടച്ചിട്ടിരിക്കുകയാണ്.

Related Articles