Current Date

Search
Close this search box.
Search
Close this search box.

തുനീഷ്യ: വിശ്വാസ വോട്ടെടുപ്പില്‍ പുതിയ സഖ്യ സര്‍ക്കാറിന് വിജയം

തൂനിസ്: നുനീഷ്യയിലെ പുതിയ സഖ്യ സര്‍ക്കാര്‍ വ്യാഴായ്ച നടന്ന പാര്‍ലമെന്ററി വിശ്വാസ വോട്ടെടുപ്പില്‍ വിജയം കൈവരിച്ചു. പതിനാല് മണിക്കൂര്‍ നീണ്ട ചര്‍ച്ചക്ക് ശേഷം 77 അംഗങ്ങള്‍ക്കെതിരായി 129 പാര്‍ലമെന്റെ് അംഗങ്ങള്‍ പ്രധാനമന്ത്രിയുടെ സഖ്യത്തെ പിന്തുണക്കുകയായിരുന്നു. ഡെമോക്രാറ്റിക് ഫോറം ഫോര്‍ ലേബര്‍ ആന്റ് ലിബര്‍ട്ടീസ് പാര്‍ട്ടി അംഗമായ പ്രധാനമന്ത്രി എലിയസ് ഫക്ഫക് നിയമ നിര്‍മാണ സഭയിലെ ഏറ്റവും വലിയ പാര്‍ട്ടിയായ അന്നഹ്ദയുമായി പുതിയ സഖ്യം പ്രഖ്യാപിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് വോട്ടെടുപ്പ് നടന്നത്. ഈ വോട്ടെടുപ്പിലാണ് പുതിയ സര്‍ക്കാറിന് പാര്‍ലമെന്റ് പിന്തുണ ലഭിച്ചിരിക്കുന്നത്.

വിശ്വാസ വോട്ടെടുപ്പിലൂടെ രാജ്യത്ത് ഒരു മാസമായി നിലനിന്ന രാഷ്ട്രീയ പ്രതിസന്ധി അവസാനിക്കുകയും, പുതിയൊരു തെരഞ്ഞെടുപ്പ് ഇല്ലാതാവുകയുമാണ്. തുടര്‍ന്ന് പുതിയ സഖ്യ സര്‍ക്കാറിന് നിന്നുപോയ സാമ്പത്തിക പരിഷ്‌കരണ പദ്ധതികള്‍ അനായാസം നടപ്പിലാക്കാനും കഴിയുന്നതാണ്.

Related Articles