Current Date

Search
Close this search box.
Search
Close this search box.

സൗദിയിലേക്കുള്ള പുതിയ ഖത്തര്‍ അംബാസഡര്‍ രേഖകള്‍ കൈമാറി

റിയാദ്: സൗദിയിലേക്കുള്ള ഖത്തറിന്റെ പുതിയ അംബാസറെ നിയമിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. അംബാസഡറായ ബന്ദര്‍ ബിന്‍ മുഹമ്മദ് അല്‍ അത്വിയ്യ സൗദി ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി വലീദ് അല്‍ ഖുറൈജിന് ചൊവ്വാഴ്ച ഇതു സംബന്ധിച്ച ധാരണപത്രം കൈമാറി. അനദോലു ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ഓഗസ്റ്റ് 11നാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പുതിയ അംബാസഡറായി മുഹമ്മദ് അല്‍ അത്വിയ്യയെ പ്രഖ്യാപിച്ചത്. അസാമാന്യവും പൂര്‍ണ അധികാരം നല്‍കപ്പെട്ട സ്ഥാനപതിയുമാണ് അദ്ദേഹമെന്നും ഖത്തര്‍ അമീര്‍ പറഞ്ഞു.

പുതിയ നിയമനം സൗദി വിദേശകാര്യ സഹമന്ത്രിയും സ്ഥിരീകരിച്ചിട്ടുണ്ട്. ‘പുതിയ അംബാസഡര്‍ക്ക് വിശാലമായ നിയമപരമായ അധികാരങ്ങള്‍ നല്‍കുന്നുണ്ടെന്നും സാധാരണ രാജ്യത്തിന്റെ അംബാസഡറില്‍ നിന്ന് വ്യത്യസ്തമായി, അദ്ദേഹം പ്രതിനിധീകരിക്കുന്ന രാജ്യത്തിന്റെയോ സംഘടനയുടെയോ പേരില്‍ കരാറുകളില്‍ ഒപ്പിടുന്നത് ഉള്‍പ്പെടെയുള്ള അധികാരപരിധി ഉണ്ടാകുമെന്നും’ വലീദ് അല്‍ ഖുറൈജ് ട്വിറ്ററില്‍ കുറിച്ചു. സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന് വേണ്ടിയാണ് അദ്ദേഹം പുതിയ അംബാസഡറെ സ്വീകരിച്ചതും രേഖകള്‍ സ്വീകരിച്ചതുമെന്നും സൗദി വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.

Related Articles