Current Date

Search
Close this search box.
Search
Close this search box.

മിസൈലുകള്‍ വികസിപ്പിച്ചെന്ന്‌ ഫലസ്തീന്‍ പ്രതിരോധ സംഘടന

വെസ്റ്റ് ബാങ്ക്: ഇസ്രായേല്‍ കൈയേറ്റങ്ങള്‍ തകര്‍ക്കാനുള്ള മിസൈലുകള്‍ വികസിപ്പിച്ചിട്ടുണ്ടെന്ന് ഫലസ്തീന്‍ പ്രതിരോധ സംഘമായ ഇസ്‌ലാമിക് ജിഹാദ് പറഞ്ഞു. ഇറാനിലെ അല്‍ ആലം വാര്‍ത്ത ചാനലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഫലസ്തീന്‍ അല്‍ ഖുദ്‌സ് ബ്രിഗേഡുകളുടെയും ഇസ്‌ലാമിക് ജിഹാദ് മൂവ്‌മെന്റിന്റെയും പക്കല്‍ നിരവധി മിസൈലുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫലസ്തീന്‍ പ്രതിരോധ സംഘടന പുറത്തുവിട്ട ഡോക്യുമെന്ററി ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. സംഘടനയുടെ സൈനിക പരിശീലനങ്ങളും ഡോക്യുമെന്ററിയില്‍ ചിത്രീകരിച്ചിട്ടുണ്ട്. ഇസ്രായേലിന്റെ കൈയേറ്റങ്ങളും ഉപരോധവും തടയാന്‍ തങ്ങളുടെ സൈന്യത്തെ സജ്ജമാക്കുന്നതും ഇതിനായി വലിയ ആയുധങ്ങള്‍ ഉപയോഗിച്ച് പരിശീലനം നല്‍കുന്നതും ഡോക്യുമെന്ററിയിലുണ്ട്. ഇസ്രായേലിന്റെ ആക്രമണങ്ങളെ തിരിച്ചടിക്കുമെന്നും വീഡിയോവില്‍ പറയുന്നുണ്ട്.

Related Articles