Current Date

Search
Close this search box.
Search
Close this search box.

വിവാദ മാര്‍ച്ചിന് തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ക്ക് അനുമതി നല്‍കി ഇസ്രായേല്‍ 

ജറൂസലം: തീവ്ര വലതുപക്ഷ പാര്‍ട്ടികളുടെയും കുടിയേറ്റ അനുകൂല പാര്‍ട്ടികളുടെയും അധിനിവേശ കിഴക്കന്‍ ജറൂസലമിലെ പഴയ നഗരത്തിലെ വിവാദ മാര്‍ച്ചിന് അനുമതി നല്‍കി പുതിയ ഇസ്രായേല്‍ സര്‍ക്കാര്‍. ബിന്യമിന്‍ നെതന്യാഹു പ്രധാനമന്ത്രി നഫ്താലി ബെനറ്റിന് അധികാരം കൈമാറി മണിക്കൂറുക്കള്‍ക്ക് ശേഷം ഫലസ്തീന്‍ പ്രശ്‌നത്തില്‍ അസ്വസ്ഥത വര്‍ധിപ്പിക്കുന്ന നടപടിയാണിത്. ‘പതാകകളുടെ മാര്‍ച്ച്’ എന്ന് വിശേഷിപ്പിക്കുന്ന മാര്‍ച്ച് ജറൂസലം പഴയ നഗരത്തിന്റെ ഡമസ്‌കസ് ഗേറ്റ് കടന്ന് ചൊവ്വാഴ്ച മുസ്‌ലിം മേഖല പ്രവേശിക്കാനാണ് ലക്ഷ്യമിടുന്നത്. മാര്‍ച്ചിനെതിരെ ഉപരോധിക്കപ്പെട്ട ഗസ്സ മുനമ്പില്‍ അധികാരം കൈയാളുന്ന ഹമാസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാര്‍ച്ചിനെ കുപിത ദിനമെന്നാണ് ഫലസ്തീന്‍ വിഭാഗങ്ങള്‍ വിശേഷിപ്പിച്ചത്.

ശൈഖ് ജര്‍റാഹില്‍ നിന്ന് ഫലസ്തീന്‍ കുടുംബങ്ങളെ നിര്‍ബന്ധിതവും ആസൂത്രിതവുമായി പുറത്താക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കെയാണ് പുതിയ ഇസ്രായേല്‍ സര്‍ക്കാര്‍ ഉത്തരമൊരു നടപടി കൈകൊണ്ടിരിക്കുന്നത്. ഫലസ്തീന്‍ പ്രദേശങ്ങളില്‍ ഇസ്രായേല്‍ നടത്തിയ 11 ദിവസത്തെ ബോംബാക്രമണത്തെ തുടര്‍ന്ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നിരുന്നു. ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 66 കുട്ടികളുള്‍പ്പെടെ 253 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു.

Related Articles