Current Date

Search
Close this search box.
Search
Close this search box.

പോപിന്റെ സന്ദര്‍ശനം: പുതിയ സ്റ്റാംപിറക്കി ഇറാഖ്

ബാഗ്ദാദ്: രാജ്യം സന്ദര്‍ശിച്ച പോപ് ഫ്രാന്‍സിസിനോടുള്ള ആദരസൂചകമായി പുതിയ സ്റ്റാംപിറക്കി ഇറാഖ്. ഷിയ പണ്ഡിതന്‍ അലി അല്‍ സിസ്താനിയുമായി ചര്‍ച്ച നടത്താനാണ് പോപ് ഫ്രാന്‍സിസ് മാര്‍പാപ ബാഗ്ദാദിലെത്തിയിരുന്നത്. സ്‌നേഹവും മാനുഷിക സാഹോദര്യവും ഉയര്‍ത്തിപ്പിടിച്ച സന്ദര്‍ശനം എന്നെഴുതിയ പോസ്റ്റ് സ്റ്റാമ്പില്‍ സിസ്താനിയുടെയും പോപിന്റെയും ചിത്രമുണ്ട്.

‘പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇറാഖ് സന്ദര്‍ശനത്തിന്റെ ഭാഗമായി ഒരു തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി. ബഹുമാനപ്പെട്ട അലി അല്‍-സിസ്താനിയുമായും മത അതോറിറ്റിയുമായുള്ള കൂടിക്കാഴ്ച, ഉര്‍ നഗരം സന്ദര്‍ശിച്ചത് തുടങ്ങി രണ്ട് തരത്തിലുള്ള സ്റ്റാമ്പാണ് പുറത്തിറക്കിയതെന്നും കമ്യൂണിക്കേഷന്‍ മന്ത്രാലയം വക്താവ് റഅദ് അല്‍ മഷ്ഹദാനി പറഞ്ഞു.

ഇറാഖിനകത്തും പുറത്തും മതങ്ങള്‍ തമ്മിലുള്ള സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെയും സ്‌നേഹത്തിന്റെയും ആശയങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതില്‍ ഈ സന്ദര്‍ശനം ഉള്‍ക്കൊള്ളുന്നതിനാലാണ് സ്റ്റാമ്പ് പുറത്തിറക്കിയതെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് ആദ്യമാണ് മാര്‍പ്പാപ്പ ഇറാഖ് സന്ദര്‍ശിച്ചിരുന്നത്.

Related Articles