Current Date

Search
Close this search box.
Search
Close this search box.

അറബ് ലോകത്തിനായി പുതിയ ഇമോജി അവതരിപ്പിച്ച് ഗൂഗിള്‍

വാഷിങ്ടണ്‍: അറബ്-പശ്ചിമേഷ്യന്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കായി പുതിയ ഇമോജി അവതരിപ്പിച്ച് ഗൂഗിള്‍. Relax,wait എന്നിങ്ങനെ അര്‍ത്ഥങ്ങള്‍ ഉള്ള കൈകൊണ്ട് കാണിക്കുന്ന ആംഗ്യമാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കായി ഗൂഗിളിന്റെ മൊബൈല്‍ ഓപറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയ്ഡ് പുറത്തിറക്കിയത്.

ഇത്തരത്തില്‍ കൈകൊണ്ട് ആംഗ്യം കാണിക്കല്‍ അറബികള്‍ക്കിടയില്‍ പൊതുവായ ആംഗ്യ ഭാഷയായി ഉപയോഗിക്കാറുണ്ട്. കൈവിരലുകള്‍ മടക്കിപ്പിടിച്ച് അപേക്ഷ സ്വരത്തിലാണ് പൊതുവെ അറബിലകള്‍ ഇങ്ങിനെ ഉപയോഗിക്കാറുള്ളത്. ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ അപ്‌ഡേഷനിലാണ് ഗൂഗിള്‍ ഇത് ഉള്‍പ്പെടുത്തിയത്. വാട്‌സാപ്,ഫേസ്ബുക്ക്,ട്വിറ്റര്‍,ഇന്‍സ്റ്റഗ്രാം തുടങ്ങിയ ആന്‍ഡ്രോയ്ഡ് വേര്‍ഷനുകളിലെല്ലാം പുതിയ ഇമോജി ലഭിക്കും.

അറബ്,മെഡിറ്ററേനിയന്‍ സംസ്‌കാരങ്ങളുടെ ഭാഗമാണീ ആംഗ്യം. ഒരു നിമിഷം കാത്തിരിക്കൂ,ക്ഷമ അവലംഭിക്കൂ,ശാന്തമാകൂ എന്നിങ്ങനെ അപേക്ഷിക്കാന്‍ വേണ്ടിയാണ് അറബ് ജനത പരസ്പര സംഭാഷണത്തിനിടെ ഇത് ഉപയോഗിക്കാറുള്ളത്.

ഇറ്റലിക്കാരും ഇത്തരത്തില്‍ ആംഗ്യം ഉപയോഗിക്കാറുണ്ട്. ഏതായാലും പുതിയ ഇമോജിയെ ഇരു കൈയും നീട്ടിയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. നിരവധി പേരാണ് ഇതിനെ പ്രശംസിച്ച് ട്വിറ്ററിലൂടെയടക്കം രംഗത്തു വന്നത്.

Related Articles