Current Date

Search
Close this search box.
Search
Close this search box.

പള്ളികള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് നെതര്‍ലാന്റിലെ മുസ്‌ലിം ജനപ്രതിനിധികള്‍

ഹേഗ്: തീവ്ര വലതുപക്ഷ സംഘങ്ങളില്‍ നിന്നും മുസ്‌ലിം പള്ളികള്‍ക്ക് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് നെതര്‍ലാന്റിലെ മുസ്‌ലിം ജനപ്രതിനിധികള്‍ രംഗത്ത്. വ്യാഴാഴ്ചയാണ് നെതര്‍ലാന്റിലെ ഡെന്‍ക് പാര്‍ട്ടി നേതാവ് തുനഹാന്‍ കുസു ഇക്കാര്യമാവശ്യപ്പെട്ട് രംഗത്തെത്തിയത്.

തീവ്രവലതുപക് സംഘങ്ങളില്‍ നിന്നും പി.കെ.കെ അനുകൂലികളില്‍ നിന്നും പള്ളികളും ഇസ്‌ലാമിക് സെന്ററുകളും സംരക്ഷിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഇസ്ലാമോഫോബിയ രാജ്യത്ത് വളര്‍ന്നു വരികയാണെന്നും അതിന്റെ ഭാഗമായുള്ള അക്രമങ്ങളില്‍ നിന്നും സുരക്ഷ ഏര്‍പ്പെടുത്തണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ രാജ്യത്ത് പള്ളികള്‍ക്ക് നേരെ മുന്നൂറോളം ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആംസ്റ്റര്‍ഡാമിലും രാജ്യത്തെ മറ്റു നഗരങ്ങളിലും പള്ളികള്‍ സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമോഫോബിയ ഭീഷണികള്‍ ഉയര്‍ന്നു വരുന്നുണ്ടെന്നും ആംസ്റ്റര്‍ഡാമിലെ പള്ളികള്‍ സംരക്ഷിക്കുമെന്നും കഴിഞ്ഞ ആഴ്ച ആംസ്റ്റര്‍ഡാം മേയര്‍ ഫെംകെ ഹാല്‍സിമ പറഞ്ഞിരുന്നു.

Related Articles