Current Date

Search
Close this search box.
Search
Close this search box.

നെതര്‍ലാന്റ്‌സില്‍ മസ്ജിദിനു മുന്നില്‍ ഇസ്‌ലാം വിരുദ്ധ പകടനം

അട്രക്റ്റ്: നെതര്‍ലാന്റ്‌സില്‍ മസ്ജിദിനു മുന്നില്‍ ഇസ്‌ലാം വിരുദ്ധ സംഘടനയുടെ പ്രകടനം. തീവ്ര വലതുപക്ഷ ഇസ്‌ലാം വിരുദ്ധ സംഘടനയായ പെഗിഡയുടെ നേതൃത്വത്തിലാണ് ബുധനാഴ്ച രാത്രി പള്ളിക്കു മുന്നില്‍ വെച്ച് പ്രകടനം സംഘടിപ്പിച്ചത്.

മധ്യ നെതര്‍ലാന്റ്‌സിലെ നഗരമായ അട്രച്ചില്‍ മൊറോകന്‍ സമൂഹത്തിലെ അംഗങ്ങള്‍ നടത്തുന്ന അബൂബക്കര്‍ സിദ്ദീഖ് പള്ളിക്കു നേരെയാണ് പ്രകടനം നടത്തിയത്. രാജ്യത്ത് നിലനില്‍ക്കുന്ന ഇസ്ലാമോഫോബിയയുടെ ഭാഗമായാണ് സംഘടന പ്രക്ഷോഭം നടത്തിയത്.

പ്രകടനത്തിനു ശേഷം ഇസ്‌ലാം വിരുദ്ധ പ്രഭാഷണങ്ങളും സിനിമയും സംഘം പള്ളിക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചു. സമരത്തെത്തുടര്‍ന്ന് പ്രദേശത്ത് പൊലിസ് സുരക്ഷ കര്‍ശനമാക്കിയിരുന്നു. പള്ളിക്കു മുന്നില്‍ ബാരിക്കേഡ് വെച്ച് പ്രകടനക്കാരെ പൊലിസ് തടഞ്ഞു. മന:പൂര്‍വം പ്രകോപനമുണ്ടാക്കാനാണ് സംഘടന ശ്രമിച്ചതെന്ന് മസ്ജിദ് അധികൃതര്‍ പറഞ്ഞു. ഞങ്ങള്‍ സമരത്തെ അവഗണിക്കുകയും തള്ളിക്കളയുകയുമാണുണ്ടായതെന്നും ഇതാണ് അവര്‍ക്ക് നല്‍കാന്‍ പറ്റുന്ന ഏറ്റവും നല്ല മറുപടിയെന്നും ഭാരവാഹികള്‍ പറഞ്ഞു.

Related Articles