Current Date

Search
Close this search box.
Search
Close this search box.

സൗദിയെ വിമര്‍ശിക്കുന്ന പരിപാടി നെറ്റ്ഫ്‌ളിക്‌സ് നീക്കം ചെയ്തു

വാഷിങ്ടണ്‍: സൗദി അറേബ്യയെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെയും വിമര്‍ശിക്കുന്ന ഹാസ്യ പരിപാടി പ്രമുഖ വീഡിയോ സ്ട്രീമിങ് പോര്‍ട്ടല്‍ ആയ നെറ്റ് ഫ്‌ളിക്‌സില്‍ നിന്നും നീക്കം ചെയ്തു. സൗദി ഭരണകൂടത്തിന്റെ പരാതിയെത്തുടര്‍ന്നാണ് നെറ്റ്ഫ്‌ളിക്‌സ് അധികൃതര്‍ പരിപാടി നീക്കം ചെയ്തതതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഹാസ്യ പരിപാടിയുടെ രണ്ടാമത്തെ എപ്പിസോഡാണ് സൗദി സൈബര്‍ കുറ്റകൃത്യങ്ങളില്‍പ്പെട്ടതാണെന്ന് ആരോപിച്ച് നീക്കം ചെയ്യിപ്പിച്ചത്. ഹസന്‍ മിന്‍ഹജ് ആയിരുന്നു പരിപാടി നടത്തിയിരുന്നത്. യെമന്‍ യുദ്ധത്തിലും ഖഷോഗി വധത്തിലുമുള്ള സൗദിയുടെ പങ്കിനെയുമെല്ലാം ഹാസ്യ രൂപത്തില്‍ പരിപാടിയില്‍ ശക്തമായി വിമര്‍ശിച്ചിരുന്നു. പാട്രിയോട് ആക്റ്റ് വിത്ത് ഹസന്‍ മിന്‍ഹജ് എന്നായിരുന്നു പരിപാടിയുടെ പേര്. ഭയാനകമായ സത്യങ്ങള്‍ വെളിപ്പെടുത്തുന്നു എന്ന പേരിലായിരുന്നു പരിപാടി.

Related Articles