Current Date

Search
Close this search box.
Search
Close this search box.

വര്‍ഗ്ഗീയ പോസ്റ്റ്: നെതന്യാഹുവിന്റെ മകന്റെ അക്കൗണ്ട് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തു

തെല്‍ അവീവ്: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മകന്‍ യെയ്‌റിന്റെ ഫേസ്ബുക്ക് പേജ് ഫേസ്ബുക്ക് അധികൃതര്‍ ബ്ലോക്ക് ചെയ്തു. മുസ്‌ലിം വിരുദ്ധ വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്തതിനാണ് ഫേസ്ബുക്ക് അധികൃതര്‍ 24 മണിക്കൂര്‍ നേരത്തേക്ക് തടഞ്ഞുവെച്ചത്.

മുഴുവന്‍ മുസ്‌ലിംകളും ഇസ്രായേല്‍ വിട്ടുപോകണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് അദ്ദേഹം വ്യാഴാഴ്ച ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. അഞ്ചു ഫലസ്തീനികളും മൂന്ന് ഇസ്രായേലികളും കൊല്ലപ്പെട്ട സംഘര്‍ഷം പടരുന്നതിനിടെയാണ് മുഴുവന്‍ ഫലസ്തീനികളെയും രാജ്യത്തു നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് യെയ്ര്‍ പോസ്റ്റിട്ടത്.

ഐസ്‌ലാന്റിലും ജപ്പാനിലും ഏറ്റുമുട്ടലുകള്‍ നടക്കാത്തത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ക്കറിയുമോ? അവിടെ മുസ്ലിംകള്‍ ഇല്ല എന്നതു തന്നെയാണ് കാരണം അദ്ദേഹം പറഞ്ഞു. സമാധാനം പുലരാന്‍ രണ്ട് വഴികളേ ഉള്ളൂ. ഒന്നുകില്‍ എല്ലാ ജൂതന്മാരും ഇസ്രായേല്‍ വിടുക. അല്ലെങ്കില്‍ എല്ലാ മുസ്ലിംകളും രാജ്യം വിടുക. ഞാന്‍ രണ്ടാമത്തെ ഒപ്ഷന്‍ ആണ് തെരഞ്ഞെടുക്കുക- മറ്റൊരു പോസ്റ്റില്‍ പറയുന്നു. പിന്നീട് ഫേസ്ബുക്ക് അധികൃതര്‍ പോസ്റ്റ് നീക്കം ചെയ്തു. എന്നാല്‍ ഇതിനെതിരെ യെയ്ര്‍ ട്വിറ്ററില്‍ പോസ്റ്റിട്ട് പ്രതിഷേധിച്ചു.

Related Articles