NewsWorld Wide

ഇസ്രായേല്‍: സര്‍ക്കാര്‍ രൂപീകരണ ശ്രമവുമായി നെതന്യാഹുവിന്റെ എതിരാളി

തെല്‍ അവീവ്: ഒരു വര്‍ഷത്തിനിടെ മൂന്നു തവണ പൊതുതെരഞ്ഞെടുപ്പ് നടന്നിട്ടും സര്‍ക്കാര്‍ രൂപീകരിക്കാനാകാതെ വീണ്ടും ത്രിശങ്കുവിലാണ് ഇസ്രായേലിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെല്ലാം. കേവല ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ മറ്റു പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ നടത്തി സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞ രണ്ടു തവണയും ആവുന്ന പണിയെല്ലാം എടുത്തിട്ടും രാജ്യത്തെ പ്രധാന പാര്‍ട്ടിയായ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി പരാജയപ്പെടുകയായിരുന്നു.

2020 ജനുവരിയില്‍ നടന്ന മൂന്നാം വട്ട തെരഞ്ഞെടുപ്പിലും ലികുഡ് പാര്‍ട്ടിക്ക് 58 സീറ്റ് മാത്രമാണ് നേടാനായത്. 61 ആണ് കേവല ഭൂരിപക്ഷം. ഇതിന് മൂന്ന് സീറ്റിന്റെ കുറവാണുള്ളത്. നെതന്യാഹുവിന്റെ മുഖ്യ എതിരാളിയായ ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടിയുടെ ബെന്നി ഗാന്റ്‌സ് ആണ് രണ്ടാം സ്ഥാനത്തുള്ളത്. ഇസ്രായേലിലെ മറ്റു ചെറു പാര്‍ട്ടികളുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഗാന്റ്‌സ്.

അഴിമതി ആരോപണത്തില്‍ വരാനിരിക്കുന്ന വിചാരണയ്ക്ക് മുമ്പായി അധികാരത്തില്‍ തുടരാന്‍ നെതന്യാഹു പാടുപെടുന്നതിനിടെയാണ് അദ്ദേഹത്തിന് പുതിയ തിരിച്ചടിയുമായി ഗാന്റ്‌സിന്റെ പ്രഖ്യാപനം. ലിബര്‍മാന്റെ സെകുലര്‍ പാര്‍ട്ടി, അറബ് പാര്‍ട്ടികളുടെ സംയുക്ത കൂട്ടായ്മയായ ജോയിന്റ് ലിസ്റ്റ് എന്നിവരുമായും ഗാന്റ്‌സ് ചര്‍ച്ച നടത്തും.

Facebook Comments
Related Articles
Show More
Close
Close