Current Date

Search
Close this search box.
Search
Close this search box.

സമ്മർദ്ദം മൂലം ജറുസലമിലെ നിർമാണം നിർത്തിവെക്കില്ല -നെതന്യാഹു

ജറുസലം: ജറുസലം മേഖലയിൽ നിർമാണം നടത്താതിരിക്കാനുള്ള സമ്മർദ്ദങ്ങളെ ശക്തമായി തള്ളിക്കളയുന്നതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ജൂത കുടിയേറ്റക്കാർ ഫലസ്തീനികളെ വീടുകളിൽ നിന്ന് ആസൂത്രിതവും നിർബന്ധിതവുമായി പുറത്താക്കുന്നതിനെതിരെ അന്താരാഷ്ട്ര തലത്തിൽ വിമർശനം ഉയരുകയും, മേഖലയിൽ ദിവസങ്ങളായി അസ്വസ്ഥത തുടരുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഇസ്രായേൽ പ്രധാനമന്ത്രി ഇത്തരമൊരു പ്രസ്താവനയിറക്കിയിരിക്കുന്നത്.

അധിനിവേശ കിഴക്കൻ ജറുസലമിലെ ശൈഖ് ജറാഹ് മേഖലയിലെ ഫലസ്തീൻ നിവാസികളുടെ കേസ് സംബന്ധിച്ച തിങ്കളാഴ്ചയിലെ പ്രധാന വാദം കേൾക്കൽ മാറ്റിവെക്കുകയാണെന്ന് ഇസ്രായേൽ നീതിന്യായ മന്ത്രാലയം വ്യക്തമാക്കിയിതിനിടെ ഞായറാഴ്ച നെതന്യാഹു പ്രതികരിക്കുകയായിരുന്നു.

എല്ല സാഹചര്യങ്ങളിലും, അറ്റോർണി ജനറിലിന്റെ ആവശ്യപ്രകാരവും 2021 മെയ് 10 നാളെ പതിവ് വാദം കേൾക്കൽ റദ്ദാക്കപ്പെടുന്നു. പുതിയ വാദം കേൾക്കൽ 30 ദിവസത്തുനുള്ളിൽ തയാറാകുന്നതാണ് -പ്രസതാവനയിൽ പറയുന്നു. ഫലസ്തീൻ വിഷയത്തിൽ യു.എസ് ശക്തമായ ആശങ്ക പ്രകടിപ്പിക്കുകയും, നിവാസികളെ സ്നേഹത്തോടെയും ബഹുമാനത്തോടെയും ഭരണകൂടം സമീപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

Related Articles