Current Date

Search
Close this search box.
Search
Close this search box.

പ്രാര്‍ഥനയിലായിരിക്കെ നെഞ്ചുവേദന, നെതന്യാഹുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തെല്‍ അവീവ്: ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനെ ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിനഗോഗില്‍ യോം കിപ്പൂര്‍ (Yom Kippur) പ്രാര്‍ഥനക്കിടെ ബിന്യമിന്‍ നെതന്യാഹുവിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു. പരിശോധനക്ക് ശേഷം, രാത്രി മുഴുവന്‍ നിരീക്ഷണത്തിലായിരുന്ന നെതന്യാഹു വ്യാഴാഴ്ച രാവിലെ ആശുപത്രി വിട്ടു -‘മിഡില്‍ ഈസ്റ്റ് ഐ’ റിപ്പോര്‍ട്ട് ചെയ്തു.

വിവിധ പരിശോധനകള്‍ നടത്തി. ഇപ്പോള്‍ അദ്ദേഹം ആരോഗ്യവാനാണെന്ന് നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.

73കാരനായ നെതന്യാഹു അടുത്ത മാസം നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. വളരെ പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെ എന്ന് പ്രധാനമന്ത്രി യേര്‍ ലാപിഡ് ട്വിറ്ററില്‍ ആശംസിച്ചു. നവംബര്‍ ഒന്നിലെ തെരഞ്ഞടുപ്പ് നാല് വര്‍ഷത്തിനിടെ നടക്കുന്ന അഞ്ചാമത്തെ തെരഞ്ഞെടുപ്പാണ്. 12 വര്‍ഷം തുടര്‍ച്ചയായി അധികാരത്തിലിരുന്ന നെതന്യാഹുവിനെ 2021ല്‍ യേര്‍ ലാപിഡ് പരാജയപ്പെടുത്തിയിരുന്നു. 120 അംഗ പാര്‍ലമെന്റില്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി 30 സീറ്റുകള്‍ നേടുമെന്നാണ് അഭിപ്രായ സര്‍വേകള്‍ നിരീക്ഷിക്കുന്നത്.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles