Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനികളെ വെടിവെക്കാന്‍ ഇസ്രായേലികള്‍ക്ക് തോക്ക് അനുവദിക്കാനൊരുങ്ങി നെതന്യാഹു

തെല്‍അവീവ്: ഫലസ്തീനികള്‍ക്ക് നേരെയുള്ള ഇസ്രായേലിന്റെ നരനായാട്ട് തുടരുന്നതിനിടെ ആക്രമണത്തിന് ആക്കം കൂട്ടി ഇസ്രായേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു. ഫലസ്തീനികളെ വെടിവെക്കാന്‍ ഇസ്രായേലികള്‍ക്ക് തോക്ക് അനുവദിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുകയാണ് നെതന്യാഹു.

ഇസ്രായേലി പൗരന്മാര്‍ക്ക് തോക്ക് പെര്‍മിറ്റ് വേഗത്തിലാക്കുമെന്നും ‘നിയമവിരുദ്ധമായ ആയുധങ്ങള്‍’ വാങ്ങാനും കൈവശം വെക്കാനുമുള്ള ശ്രമങ്ങള്‍ ശക്തമാക്കുമെന്നും നെതന്യാഹു പറഞ്ഞു. അധിനിവേശ വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രയേലി കുടിയേറ്റങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ നടപടികളും അദ്ദേഹത്തിന്റെ ഓഫീസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

അധിനിവേശ കിഴക്കന്‍ ജറുസലേമിലെ ആക്രമണം ഉള്‍പ്പടെയുള്ള രണ്ട് വെടിവയ്പുകള്‍ക്ക് ശേഷം നടന്ന നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാര്‍ അടങ്ങിയ സുരക്ഷാ കാബിനറ്റ് യോഗത്തിന് ശേഷമാണ് ഈ പ്രഖ്യാപനങ്ങള്‍ നടത്തിയത്. വെള്ളിയാഴ്ച കിഴക്കന്‍ ജറുസലേമിലെ ക്രൈസ്തവ സിനഗോഗിന് പുറത്ത് നടന്ന വെടിവെപ്പില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു.

Related Articles