Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍; സര്‍ക്കാര്‍ രൂപീകരണ പ്രതിസന്ധിക്കിടെ നെതന്യാഹുവിന് വിചാരണ

തെല്‍അവീവ്: ഇസ്രായേല്‍ നാലാമത് നടന്ന തെരഞ്ഞെടുപ്പിലും കേവല ഭൂരിപക്ഷം ലഭിക്കാതെ പ്രതിസന്ധിയിലാണ് നെതന്യാഹുവും സംഘവും. അതിനിടെയാണ് തനിക്കെതിരെയുളള അഴിമതി കേസില്‍ കോടതിയുടെ വിചാരണ നടപടികള്‍ ആരംഭിച്ചത്. ഇതോടെ തീര്‍ത്തും പ്രതിസന്ധിയിലായിരിക്കുകയാണ് നെതന്യാഹു. തിങ്കളാഴ്ചാണ് ഈ കേസില്‍ നെതന്യാഹുവിന്റെ വിചാരണ ആരംഭിച്ചത്. അടുത്തിടെ നടന്ന പൊതുതെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ഏത് പാര്‍ട്ടികള്‍ക്ക് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാമെന്ന് നിര്‍ണ്ണയിക്കാന്‍ ഇസ്രായേല്‍ പ്രസിഡന്റ് റുവെന്‍ റിവ്‌ലിന്‍ ചര്‍ച്ചകള്‍ ആരംഭിച്ച വേളയിലാണിത്.

തിങ്കളാഴ്ച അദ്ദേഹം ജറൂസലേം ജില്ലാ കോടതിക്ക് മുന്‍പാകെ ഹാജരായി. തന്റെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ അദ്ദേഹം തന്റെ ഓഫീസിനെ നിയമവിരുദ്ധമായി ഉപയോഗിച്ചുവെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവര്‍ത്തിച്ചു.

നെതന്യാഹു അദ്ദേഹത്തെ ഏല്‍പ്പിച്ച മഹത്തായ സര്‍ക്കാര്‍ അധികാരം നിയമവിരുദ്ധമായി ഉപയോഗിച്ചുവെന്ന് മുഖ്യ പ്രോസിക്യൂട്ടര്‍ ലിയത് ബിന്‍ അരി പറഞ്ഞു. പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെടാനുള്ള ആഗ്രഹം മൂലം തന്റെ അനുയായികളാണ് മാധ്യമ ഉദ്യോഗസ്ഥര്‍ക്ക് നെതന്യാഹു പണം നല്‍കിയെന്നും പ്രോസിക്യൂട്ടര്‍ ആരോപിച്ചു. വിചാരണ വരും ദിവസങ്ങളിലും തുടരും.

Related Articles