Current Date

Search
Close this search box.
Search
Close this search box.

ദേശീയ വിദ്യാഭ്യാസ നയം ആശങ്കകൾ പരിഹരിക്കണം: എം.എസ്.എം

കോഴിക്കോട്: ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളുടെയും വൈജ്ഞാനിക ഉണർവിന്റെയും വിഭാവനമാണ് രാജ്യത്തെ വിദ്യാഭ്യാസ പ്രക്രിയയുടെ അടിസ്ഥാനം. പുതിയ വിദ്യാഭ്യാസ നയം സമൂലമായ പുരോഗതിയുടെയും ഉന്നതിയുടെയും ഉറവിടമാവാൻ കരുത്തുളളതാണെന്ന് ഉറപ്പു വരുത്തേണ്ടത് അനിവാര്യമാണ്. ന്യൂനപക്ഷ – സംവരണ സംവിധാനങ്ങൾ വിദേശ ഭാഷ പഠനം തുടങ്ങി ഒട്ടനവധി ആശങ്കകൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്നും എം.എസ്.എം നേതൃസംഗമം ആവശ്യപ്പെട്ടു. ആഗസ്റ്റ് 13 ന് ദേശീയ വിദ്യാഭ്യാസ നയം; ആശയും ആശങ്കയും വെബിനാർ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

കെ.എൻ.എം സംസ്ഥാന ട്രഷറർ നൂർ മുഹമ്മദ് നൂർഷ ഉദ്ഘാടനം ചെയ്തു. എം.എസ്.എം സംസ്ഥാന പ്രസിഡന്റ് അബ്ദുൽ ജലീൽ മാമാങ്കര സംഗമം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സൈഫുദ്ദീൻ സ്വലാഹി, ട്രഷറർ ജാസിർ രണ്ടത്താണി,ഓർഗനൈസിംഗ് സെക്രട്ടറി സുഹ്ഫി ഇംറാൻ മദനി, വൈസ് പ്രസിഡന്റുമാരായ അബ്ദുൽ വഹാബ് സ്വലാഹി ആലപ്പുഴ, ഫൈസൽ ബാബു സലഫി, അനസ് സ്വലാഹി കൊല്ലം, ഷാഹിദ് മുസ്‌ലിം ഫാറൂഖി, റഹ് മത്തുള്ള അൻവാരി കോഴിക്കോട്, ജോ.സെക്രട്ടറിമാരായ നവാസ് സ്വലാഹി പാലക്കാട്, ആദിൽ ഹിലാൽ, ഇത്തിഹാദ് സലഫി ലക്ഷദീപ്, അബ്ദുസലാം അൻസാരി, യഹ്‌യ മദനി, അമീൻ അസ്‌ലഹ്, സുബൈർ സുല്ലമി, നബീൽ മൂഴിക്കൽ, ശിബിലി മുഹമ്മദ്, അജ്മൽ കണ്ണൂർ തുടങ്ങിയവർ സംസാരിച്ചു.

Related Articles