Current Date

Search
Close this search box.
Search
Close this search box.

യു.പി മദ്‌റസകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മദ്‌റസകളിലും ദേശീയഗാനം നിര്‍ബന്ധമാക്കി യു.പി സര്‍ക്കാര്‍. ക്ലാസ് തുടങ്ങുന്നതിന് മുന്‍പ് ദേശീയ ഗാനം ആലപിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല ന്യൂനപക്ഷ ക്ഷേമ വകുപ്പിന് മദ്‌റസ വിദ്യാഭ്യാസ രജിസ്ട്രാര്‍ എസ്.എന്‍ പാണ്ഡെയാണ് കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. റമദാന്‍ അവധിക്കുശേഷം സംസ്ഥാനത്ത് മദ്‌റസകള്‍ തുറക്കുമ്പോള്‍ എല്ലാ അംഗീകൃത, എയ്ഡഡ്, അണ്‍ എയ്ഡഡ് മദ്‌റസകളിലെയും അധ്യാപകരും വിദ്യാര്‍ഥികളും പുതിയ നിര്‍ദേശം പാലിക്കണമെന്നാണ് പുതിയ ഉത്തരവ്.

സ്വലാത്ത് ചൊല്ലിയാണ് നിലവില്‍ മദ്‌റസ ആരംഭിക്കുന്നത്. ചില മദ്‌റസകളില്‍ നേരത്തെ തന്നെ ദേശായ ഗാനം ആലപിക്കാറുണ്ടായിരുന്നു. മദ്‌റസകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് സംഘ്പരിവാര്‍ സംഘടനകള്‍ രംഗത്തുവന്നിരുന്നു. പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനം.

 

Related Articles