Current Date

Search
Close this search box.
Search
Close this search box.

ഒരു വര്‍ഷം: നരേന്ദ്ര മോദിയുടെ ആസ്തി 26.13 ലക്ഷം വര്‍ധിച്ച് 2.23 കോടിയായി

ന്യൂഡല്‍ഹി: ഒരു വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തിയില്‍ ഭീമമായ വളര്‍ച്ച. സ്വത്തുവകകളില്‍ 26.13 ലക്ഷം രൂപ വര്‍ധിച്ച് 2.23 കോടിയിലേക്കാണ് എത്തിയിരിക്കുന്നത്.

2021-22 കാലയളവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജംഗമ സ്വത്തുക്കളുടെ മൂല്യം 26.13 ലക്ഷം രൂപ വര്‍ധിച്ച് 2.23 കോടി രൂപയായതായി പ്രധാനമന്ത്രിയുടെ ഓഫീസ് വെബ്‌സൈറ്റ് ആണ് അറിയിച്ചത്. ഫിക്‌സഡ് ഡിപ്പോസിറ്റ്, ബാങ്ക് ബാലന്‍സ്, നാഷണല്‍ സേവിംഗ്‌സ്, ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍, ബാങ്ക് ബാലന്‍സ്, ആഭരണങ്ങള്‍, പണം എന്നിവയാണ് മോദിയുടെ ജംഗമ ആസ്തികളെന്നും റിപ്പോര്‍ട്ടിലുണ്ട്.
കടപ്പത്രം, ഓഹരി, മ്യുച്വല്‍ ഫണ്ട് എന്നീ രൂപത്തില്‍ നിക്ഷേപമില്ല. സ്വന്തമായി വാഹനവുമില്ല. 1.73 ലക്ഷം വരുന്ന നാല് സ്വര്‍ണ മോതിരങ്ങളുണ്ട്. നേരത്തേയുണ്ടായിരുന്ന ഭൂമിക്ക് 1.1 കോടി വിലയുണ്ടായിരുന്നു.

അതേസമയം, ഗുജറാത്തിലെ ഒരു റെസിഡന്‍ഷ്യല്‍ പ്ലോട്ടില്‍ തന്റെ സ്വത്തുക്കള്‍ ദാനം ചെയ്തതിന് ശേഷം മോദിക്ക് സ്ഥാവര സ്വത്തുക്കളൊന്നും സ്വന്തമായില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വെബ്സൈറ്റിലെ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സ്വത്ത് പ്രഖ്യാപനത്തില്‍ പറയുന്നു.

2021-22ല്‍ മോദിയുടെ സ്ഥിരനിക്ഷേപവും രസീതും മള്‍ട്ടി ഓപ്ഷന്‍ ഡെപ്പോസിറ്റ് ബാലന്‍സും 2021 മാര്‍ച്ചില്‍ 1.83 കോടിയായിരുന്നു. ഇതാണ് ഇപ്പോള്‍ 2.10 കോടിയായി വര്‍ധിച്ചത്.

Related Articles