Current Date

Search
Close this search box.
Search
Close this search box.

ട്രിപ്പോളിയുടെ പ്രധാന നഗരം പിടിച്ചെടുത്ത് ലിബിയന്‍ സര്‍ക്കാര്‍

ട്രിപ്പോളി: വര്‍ഷങ്ങളായി തുടരുന്ന ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ ലിബിയയുടെ പ്രധാന ഭാഗം സര്‍ക്കാര്‍ സൈന്യം പിടിച്ചെടുത്തു. മിലിട്ടറി കമാന്‍ഡര്‍ ഖലീഫ ഹഫ്തറിന്റെ 14 മാസം നീണ്ട കൈയേറ്റത്തിനാണ് ഇതോടെ അവസാനമായത്. ട്രിപ്പോളിക്ക് സമീപമുള്ള തര്‍ഹുന നഗരമാണ് കഴിഞ്ഞ ദിവസം സൈന്യം തിരിച്ചുപിടിച്ചത്. തുടര്‍ന്ന് വിജയാഘോഷവുമായി ഇതിന്റെ പ്രധാന ചത്വരത്തില്‍ ജനങ്ങള്‍ ഒരുമിച്ചു കൂടി.

ദേശീയ പതാകയുമേന്തി സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ഒരുമിച്ചു കൂടി. ഹഫ്തറിന്റെ സേന രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് നിലയുറപ്പിച്ച യ്വസാന പ്രദേശമായിരുന്നു ഇത്. വെള്ളിയാഴ്ചയാണ് നഗരം പിടിച്ചെടുത്തതായി ലിബിയന്‍ സര്‍ക്കാര്‍ അറിയിച്ചത്. ലിബിയയില്‍ ഖലീഫ ഹഫ്തറും അന്താരാഷ്ട്ര തലത്തില്‍ അംഗീകാരമുള്ള ജി.എന്‍.എയും തമ്മില്‍ വര്‍ഷങ്ങളായി ഏറ്റുമുട്ടല്‍ തുടരുകയായിരുന്നു.

Related Articles