Current Date

Search
Close this search box.
Search
Close this search box.

റോഹിങ്ക്യകളെ ബംഗ്ലാദേശ് സ്വീകരിക്കണമെന്ന് യു.എന്‍

ന്യൂയോര്‍ക്ക്: മ്യാന്മറില്‍ നിന്ന് പീഡനങ്ങള്‍ മൂലം കുടിയേറുന്ന റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ ബംഗ്ലാദേശ് തയാറാവണമെന്ന് യു.എന്‍. ഇനിയും അധികമായി വരുന്ന റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ ബംഗ്ലാദേശ് സ്വീകരിക്കില്ലെന്ന് കഴിഞ്ഞ ദിവസം ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഷാഹിദുല്‍ ഹഖ് യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് യു.എന്‍ ബംഗ്ലാദേശിനോട് റോഹിങ്ക്യകളെ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടത്.

ബംഗ്ലാദേശിലേക്ക് കുടിയേറിയ അഭയാര്‍ത്ഥികളെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ മ്യാന്മര്‍ ശൂന്യമായ വാഗ്ദാനങ്ങളാണ് നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. ബംഗ്ലാദേശ് റോഹിങ്ക്യകള്‍ക്ക് നല്‍കിയ പിന്തുണ വലുതാണ്. സംഘര്‍ഷം മൂലം കുടിയേറുന്ന ജനതക്ക് സുരക്ഷിതമായ അഭയസ്ഥാനം ഒരുക്കുക എന്നതും പ്രധാനമാണെന്ന് യു.എന്‍ വക്താവ് സ്റ്റീഫന്‍ ദുചാറിക് പറഞ്ഞു.

ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ കണക്ക് പ്രകാരം ഏഴര ലക്ഷം റോഹിങ്ക്യകളാണ് മ്യാന്മറില്‍ നിന്നും ബംഗ്ലാദേശിലേക്ക് കുടിയേറിയിട്ടുള്ളത്. 2017 ആഗസ്റ്റിലാണ് റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരെ മ്യാന്മര്‍ സൈന്യത്തിന്റെയും ബുദ്ധ തീവ്രവാദികളുടെയും കൂട്ടക്കുരുതി രൂക്ഷമായത്.

Related Articles