Current Date

Search
Close this search box.
Search
Close this search box.

സൗദി രാജാവിന്റെ അംഗരക്ഷകന്‍ കൊല്ലപ്പെട്ടതില്‍ ദുരൂഹത

റിയാദ്: സല്‍മാന്‍ രാജാവിന്റെ അംഗരക്ഷകന്‍ മേജര്‍ ജനറല്‍ അബ്ദുല്‍ അസീസ് അല്‍ഫഗം കൊല്ലപ്പെട്ടതിലെ ഞെട്ടല്‍ ട്വിറ്റര്‍ ഉപയോക്താക്കളായ സൗദിക്കാര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. ട്വിറ്റര്‍ എക്കൗണ്ടുകളില്‍ പ്രത്യക്ഷപ്പെട്ട സൗദി രാജാവായിരുന്ന നയാഫിന്റെ ചിത്രം ഓക്ടോബര്‍ ആദ്യത്തില്‍ മുഹമ്മദ് ബിന്‍ നയാഫ് എന്ന ഹാഷ്ടാഗോടെ
പ്രചരിക്കുകയായിരുന്നു.

സെപ്തംബര്‍ 28ന് ജിദ്ദയില്‍ സ്‌നേഹിതന്റെ വീട്ടില്‍ വെടിയേറ്റാണ് അല്‍ഫഗം മരണപ്പെടുന്നത്. 83 വയസ്സുളള സല്‍മാന്‍ രാജാവ് 2015ല്‍ അധികാരത്തിലേറിയത് മുതല്‍ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു 48 വയസ്സുകാരനായ അല്‍ഫഗം. സല്‍മാന്‍ രാജാവിനു മുമ്പ് അബ്ദുല്ല രാജാവിന്റെ കൂടെയും അദ്ദേഹം അംഗരക്ഷകനായി അല്‍ഫഗം ഉണ്ടായിരുന്നു.

സ്‌നേഹിതനുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് അല്‍ഫഗം കൊല്ലപ്പെട്ടെതെന്നാണ് ഔദ്യോഗിക പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കിയത്. മരണത്തെ തുടര്‍ന്ന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ സാധാരണക്കാരും ഔദ്യോഗിക മേഖലയില്‍ നിന്നുളള ധാരാളം പേരും ഉണ്ടായിരുന്നു. അതില്‍ സൗദി കരീടവകാശി മുഹമ്മദ് ബിന്‍ നയാഫുമുണ്ടായിരുന്നു. അദ്ദേഹത്തെ 2016ല്‍ അധികാരത്തില്‍ നിന്ന് സല്‍മാന്‍ രാജാവ് നീക്കംചെയ്ത്  മകന്‍ മുഹമ്മദ് ബിന്‍ സല്‍മാനെയാണ് പകരമായി നിശ്ചയിച്ചത്. അല്‍ഫഗത്തിന്റെ മരണത്തില്‍ ദുരൂഹത കോട്ടാരത്തില്‍ നിറഞ്ഞുനില്‍ക്കുന്നതാണെന്ന ആരോപണങ്ങള്‍ ഉയര്‍ന്നുവരികയാണ്.

Related Articles