Current Date

Search
Close this search box.
Search
Close this search box.

മ്യാൻമർ: സാറ്റലൈറ്റ് ടെലിവിഷന് വിലക്കേർപ്പെടുത്തി സൈന്യം

യാങ്കൂൺ: പുറത്തുനിന്നുള്ള പ്രക്ഷേപണങ്ങൾ ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാണിച്ച് സാറ്റലെെറ്റ് ടെലിവിഷൻ ഡിഷുകൾക്ക് വിലക്കേർപ്പെടുത്തിയതായി മ്യാൻമറിലെ സൈനിക നിയന്ത്രണത്തിലുള്ള മാധ്യമങ്ങൾ. ജപ്പാൻ പത്രപ്രവർത്തകൻ വ്യാജ വാർത്ത പ്രചരിപ്പിച്ചുവെന്ന് ഫെബ്രുവരി ഒന്നിന് സൈനിക അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത ജനറലുകൾ ആരോപിച്ചിരുന്നു.

ഇനി സാറ്റലൈറ്റ് ടെലിവിഷൻ നിയമപരമല്ല. ടെലിവിഷൻ, വീഡിയോ നിയമം ലംഘിക്കുന്ന ആർക്കും പ്രത്യേകിച്ച് സാറ്റലൈറ്റ് ഡിഷുകൾ ഉപയോ​ഗിക്കുന്നവർക്ക് ഒരു വർഷം തടവും, 500000 ക്യാറ്റ് (320 ഡോളർ) പിഴയും ലഭിക്കുമെന്ന് ദേശീയ ടെലിവിഷനായ എം.ആർ.ടി.വി ചൊവ്വാഴ്ച വ്യക്തമാക്കി. നിയമവിരുദ്ധ മാധ്യമങ്ങൾ വാർത്തകൾ സംപ്രേക്ഷണം ചെയ്യുന്നത് ദേശീയ സുരക്ഷക്കും, നിയമവാഴ്ചക്കും, പൊതുക്രമത്തിനും തുരം​ഗംവെക്കുന്നു, രാജ്യദ്രോഹത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നു.

സൈനിക മേധാവി മിൻ ഓങ് ഹ്ളൈങ് നേതൃത്വം നൽകുന്ന ജനറലുകൾ തെരഞ്ഞെടുക്കപ്പെട്ട നേതാവ് ഓങ് സാൻ സൂചിയെയും, ഭരണകൂട അം​ഗങ്ങളെയും ഫെബ്രുവരി ഒന്നിലെ സൈനിക അട്ടമറിയിലൂടെ അറസ്റ്റുചെയ്യുകയും തുടർന്ന് അധികാരം പിടിച്ചെടുക്കുകയുമായിരുന്നു. അത് മന്ദ​ഗതിയിൽ ജനാധിപത്യത്തിലേക്ക് നീങ്ങികൊണ്ടിരിക്കുന്ന രാജ്യത്തിന് അന്ത്യമായിരുന്നു.

അട്ടിമറിക്ക് ശേഷം രാജ്യം അസ്വസ്ഥഭരിതമാണ്. സൈനിക അധികാരങ്ങൾക്ക് നേരെ ദിനംപ്രതിയുണ്ടാകുന്ന പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിന്റെ ഭാ​ഗമായി 760ലധികം പേർ രാജ്യത്ത് കൊല്ലപ്പെട്ടു. മൊബൈൽ ഇന്റർനെറ്റ് സംവിധാനം നിർത്തിവെക്കുകയും, റിപ്പോർട്ടുമാരെ അറസ്റ്റുചെയ്യുകയും, സ്വതന്ത്ര്യ മാധ്യമങ്ങൾ അടച്ചുപൂട്ടുന്നതിന് നിർബന്ധിക്കുകയും ചെയ്യുന്നത് തുടരുകയാണ്. നിലവിൽ 50ഓളം മാധ്യമപ്രവർത്തകരെ സൈന്യം അറസ്റ്റ് ചെയ്തിട്ടുണ്ട്.

Related Articles