Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: തടവിലുള്ള റോഹിങ്ക്യകളെ വിട്ടയക്കണമെന്ന് മ്യാന്മര്‍ കോടതി

മ്യാന്മര്‍: മ്യാന്മറില്‍ തടവില്‍ കഴിയുന്ന റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് മ്യാന്മര്‍ കോടതി ഉത്തരവിട്ടു. കോവിഡ് വ്യാപന ഭീതി നിലനില്‍ക്കുന്നതിനെത്തുടര്‍ന്നാണ് വിട്ടയക്കാന്‍ ഉത്തരവിട്ടത്. 2017ല്‍ റോഹിങ്ക്യയിലെ സൈനിക അടിച്ചമര്‍ത്തലിനെത്തുടര്‍ന്ന് വിവിധ കുറ്റങ്ങള്‍ ചുമത്തി റോഹിങ്ക്യകളെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയായിരുന്നു. കോവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ യുവാക്കളും കുട്ടികളുമടക്കമുള്ള തടവുകാരെ വിട്ടയക്കാന്‍ കോടതി ഉത്തരവിട്ടത്. മ്യാന്മറിലെ ജയിലുകള്‍ തടവുകാര്‍ തിങ്ങിനിറഞ്ഞാണ് കഴിയുന്നതെന്നും ഇവിടെ കോവിഡ് വ്യാപനം ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയാണ് 128 പേരെ വിട്ടയക്കാന്‍ ഉത്തരവിട്ടത്.

മ്യാന്മറിലെ ജയിലുകള്‍ തിങ്ങിനിറഞ്ഞതും തീരെ വൃത്തിയില്ലാത്തതുമാണെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മ്യാന്മര്‍ സുരക്ഷ സേനയുടെ കൂട്ടക്കൊലയും കൂട്ടബലാല്‍സംഘവും തീവെപ്പും മൂലം 7,30,000 റോഹിങ്ക്യകളാണ് മ്യാന്മറിലെ റാഖൈന്‍ സംസ്ഥാനത്തു നിന്നും അയല്‍ രാജ്യമായ ബംഗ്ലാദേശിലേക്ക് കുടിയേറിയത്.

Related Articles