Current Date

Search
Close this search box.
Search
Close this search box.

പൗരത്വ ബില്‍ പ്രക്ഷോഭം: 23 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് യു.പി ഭരണകൂടം

മുസഫര്‍ നഗര്‍: പൗരത്വ ഭേദഗതി വിരുദ്ധ പ്രക്ഷോഭം നയിച്ചവര്‍ക്കെതിരെയുള്ള ഉത്തര്‍പ്രദേശ് പൊലിസിന്റെ പ്രതികാരനടപടികള്‍ അവസാനിക്കുന്നില്ല. മുസഫര്‍ നഗറില്‍ പൗരത്വ ബില്ലിനെതിരെയുള്ള പ്രക്ഷോഭ പരിപാടികളില്‍ പങ്കെടുത്തവര്‍ 23 ലക്ഷം നഷ്ടപരിഹാരം അടക്കണമെന്നാണ് മുസഫര്‍ നഗര്‍ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിരിക്കുന്നത്. പൊതുമുതലിന് നാശനഷ്ടം വരുത്തി എന്നാരോപിച്ച് 53 പേര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഡിസംബര്‍ 20ന് മുസഫര്‍ നഗറില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നേരെയാണ് നോട്ടീസ് അയച്ചത്.

ഡിസംബറില്‍ 1.9 കോടിയോളം രൂപ നഷ്ടപരിഹാരം അടക്കണമെന്നാവശ്യപ്പെട്ട് ലഖ്‌നൗ,കാണ്‍പൂര്‍,മീററ്റ്,മുസഫര്‍ നഗര്‍,സംബ്ഹാല്‍,റാംപൂര്‍,ബിജ്‌നോര്‍,ബുലന്ദ് ഷഹര്‍ എന്നീ ജില്ലകളില്‍ നിന്നുള്ള 295 പേര്‍ക്കും നോട്ടീസ് നല്‍കിയിരുന്നു. മുസഫര്‍ നഗറിലാണ് ഇതിന്റെ തുടര്‍നടപടികള്‍ ആദ്യം ആരംഭിച്ചത്.

Related Articles