Current Date

Search
Close this search box.
Search
Close this search box.

മുസഫര്‍ നഗറില്‍ പൊലിസ് സ്റ്റേഷനില്‍ മുസ്‌ലിം യുവാവിന് ക്രൂര മര്‍ദനം

മുസഫര്‍ നഗര്‍: ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലെ ഹര്‍സോലി പൊലിസ് സ്റ്റേഷനില്‍ മുസ്‌ലിം യുവാക്കളെ പൊലിസ് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പൊലിസുകാരെ സസ്‌പെന്റ് ചെയ്തതായി യു.പി പൊലിസ് മേധാവി അറിയിച്ചു. മനുഷ്യാവകാശ സംഘടനയായ എന്‍.സി.എച്ച്.ആര്‍.ഒ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

https://twitter.com/i/status/1357724541837926400

ഹര്‍സോലി പൊലിസ് സ്റ്റേഷനില്‍ പൊലിസ് ഇന്‍സ്‌പെക്ടറായ സന്ദീപ് കുമാറും കോണ്‍സ്റ്റബിള്‍ പ്രശാന്ത് ശര്‍മയുമാണ് മുബീന്‍ എന്ന യുവാവിനെ സ്റ്റേഷനില്‍ എത്തിച്ച് ക്രൂരമായി മര്‍ദിച്ചത്. ഇതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. രണ്ട് പൊലിസുകാര്‍ ബെല്‍റ്റ് ഉപയോഗിച്ച് യുവാവിനെ നിലത്തിട്ട് തുടര്‍ച്ചയായി മര്‍ദിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. യുവാവിനെ നഗ്നനാക്കിയാണ് മര്‍ദിച്ചത്. എന്‍.സി.എച്ച്.ആര്‍.ഒ വൈസ് പ്രസിഡന്റ് സാകിര്‍ അലി ത്യാഗിയാണ് വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയതത്. ഇത് മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്ന് കാണിച്ച് ട്വിറ്ററിലും ഫേസ്ബുക്കിലും യു.പി പൊലിസിനെയും മുസഫര്‍ നഗര്‍ പൊലിസിനെയും ടാഗ് ചെയ്തിരുന്നു. ഇത് യു.പി പൊലിസ് അധികാരികളിലെത്തിയതിനെത്തുടര്‍ന്നാണ് യു.പി പൊലിസ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതും പൊലിസുകാര്‍ക്കെതിരെ നടപടിയെടുക്കുന്നതും. അതേസമയം എന്തിനാണ് അറസ്റ്റ് ചെയ്തതെന്നും മര്‍ദനത്തിന്റെയും കാരണം വ്യക്തമല്ല.

മനുഷ്യാവകാശ കമ്മീഷനും മറ്റ് അനുബന്ധ വകുപ്പുകള്‍ക്കും പരാതി നല്‍കുന്നതിനെക്കുറിച്ച് സംഘടന ആലോചിക്കുന്നുണ്ടെന്നും സാകിര്‍ അലി ത്യാഗി പറഞ്ഞു.

Related Articles