Current Date

Search
Close this search box.
Search
Close this search box.

പള്ളികളിലെ സ്ത്രീ പ്രവേശനം: ഹരജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: പള്ളികളില്‍ മുസ്‌ലിം സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി. അഖില ഭാരത ഹിന്ദു മഹാസഭ കേരള ഘടകം നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്. ആവശ്യവുമായി മുസ്ലിം സ്ത്രീകള്‍ വരട്ടെ, അപ്പോള്‍ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പര്‍ദ്ദ നിരോധിക്കണം എന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും കോടതി തള്ളി. നിരസിച്ചു. ഹിന്ദുമഹാ സഭയുടെ ഈ ഹരജി നേരത്തെ ഹൈക്കോടതിയും തള്ളിയിരുന്നു. തുടര്‍ന്ന് ഈ വിധിക്കെതിരെയാണ് സംഘടന സുപ്രീം കോടതിയെ സമീപിച്ചത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. അഖില ഭാരത ഹിന്ദുമഹാസഭ കേരള ഘടകത്തിന്റെ പ്രസിഡന്റ് സ്വാമി ദത്താത്രേയ സായ് സ്വരൂപാണ് ഹരജി നല്‍കിയത്. ശബരിമലിയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു ഹിന്ദു മഹാസഭ കോടതിയെ സമീപിച്ചത്.

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ഇത് ബന്ധപ്പെടുത്താനാവില്ലെന്നും കേരളത്തില്‍ സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശിക്കുന്നതിന് തടസ്സമുണ്ടെന്ന് തെളിയിക്കാന്‍ പരാതിക്കാരന് ആയിട്ടില്ലെന്നും കോടതി പറഞ്ഞു. മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാനും പ്രശസ്തിക്കും വേണ്ടിയാണ് ഹരജിക്കാരന്‍ ശ്രമിച്ചതെന്നും നേരത്തെ കോടതി വിമര്‍ശിച്ചിരുന്നു.

Related Articles