Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം സ്ത്രീകളുടെ പള്ളിപ്രവേശനം: ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: മുസ്ലിം സ്ത്രീകളെ പള്ളിയില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിക്കു മുന്നില്‍ സമര്‍പ്പിച്ച ഹരജി തള്ളി. ശബരിമല വിഷയവുമായി ബന്ധപ്പെടുത്തി ഈ വിഷയത്തെ ബന്ധപ്പെടുത്താനാവില്ലെന്നും ഈ ആവശ്യം ഉന്നയിച്ച് ഒരു മുസ്‌ലിം സ്ത്രീ പോലും ഇതുവരെ പരാതി ഉന്നയിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

അഖില ഭാരത ഹിന്ദു മഹാ സഭ കേരള ഘടകം പ്രസിഡണ്ട് സ്വാമി ദത്താത്രയ സായി സ്വൂരുപാണ് ഹൈക്കോടതിയില്‍ പൊതു താത്പര്യ ഹരജി നല്‍കിയിരുന്നത്. മുസ്ലിം വനിതകള്‍ക്ക് പള്ളികളില്‍ പ്രവേശനം അനുവദിക്കാത്തത് ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു അദ്ദേഹം ഹരജിയില്‍ ഉന്നയിച്ചത്.

പര്‍ദ സാമൂഹ്യ സുരക്ഷക്ക് ഭീഷണിയുയര്‍ത്തുന്നുണ്ടെന്നും അത്തരം വസ്ത്രങ്ങള്‍ നിര്‍ബന്ധിച്ച് അടിച്ചേല്‍പ്പിക്കുകയാണെന്നും അതിനാല്‍ പര്‍ദ്ദ നിരോധിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Related Articles