India TodayNews

പള്ളികളില്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് പ്രവേശനം: സുപ്രീംകോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസയച്ചു

സ്ത്രീകള്‍ക്ക് പള്ളികളില്‍ പ്രവേശനം വേണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നിലപാടറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനും ദേശീയ വനിതാ കമ്മീഷനും സുപ്രീം കോടതി നോട്ടീസ് അയച്ചു. വഖഫ് ബോര്‍ഡും, അഖിലേന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡും വിഷയത്തില്‍ നിലപാട് അറിയിക്കണം.

എല്ലാവര്‍ക്കും തുല്യതയ്ക്കുള്ള ഭരണഘടനയുടെ 14ാം വകുപ്പ് മറ്റൊരു വ്യക്തിയോട് അനീതി കാണിക്കുന്നുണ്ടോ എന്ന് വിഷയം പരിഗണിച്ച ജസ്റ്റിസ് മാരായ എസ് എ ബോബ് ദേ, എസ് അബ്ദുള്‍ നസീര്‍ എന്നിവരുള്‍പ്പെടുന്ന ബഞ്ച് ആരാഞ്ഞു. പള്ളിയില്‍ പോയി പ്രാര്‍ഥിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പൂണെയില്‍ നിന്നുള്ള ദമ്പതികളാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

Facebook Comments
Related Articles
Close
Close