Current Date

Search
Close this search box.
Search
Close this search box.

ഹിജാബ് അഴിപ്പിച്ചെന്നാരോപിച്ച് ന്യൂയോര്‍ക്ക് പൊലിസിനെതിരെ യുവതിയുടെ പരാതി

ന്യൂയോര്‍ക്ക്: ഹിജാബ് നിര്‍ബന്ധിച്ച് അഴിപ്പിച്ചെന്നാരോപിച്ച് ന്യൂയോര്‍ക്കില്‍ പൊലിസിനെതിരെ യുവതി പരാതി നല്‍കി. യോങ്കേഴ്‌സ് പൊലിസിനെതിരെയാണ് ഇഹ്‌സാന്‍ മല്‍കാവി പരാതി കേസ് നല്‍കിയത്.

2019 ഓഗസ്റ്റ് 26നായിരുന്നു കേസിനാസ്പദമായ സംഭവം. ഇഹ്‌സാനെയും ഭര്‍ത്താവിനെയും വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് അറസ്റ്റു ചെയ്യുകയായിരുന്നു. എന്നാല്‍ പരാതി അടിസ്ഥാനരഹിതമാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. കൗമാരക്കാരിയായ ഇവരുടെ മകള്‍ തന്നെയായിരുന്നു പൊലിസില്‍ പരാതി നല്‍കിയത്. ഈ സമയത്ത് കുറ്റവാളികളുടെ ഫോട്ടോ എടുക്കാന്‍ വേണ്ടിയാണ് പൊലിസ് നിര്‍ബന്ധിപ്പിച്ച ഹിജാബ് അഴിപ്പിച്ചതെന്നാണ് യുവതിയുടെ പരാതി. ഫെഡറല്‍ കോടതിയിലാണ് ഇപ്പോള്‍ പൊലിസിനെതിരെ പരാതി നല്‍കിയത്.

Related Articles