Current Date

Search
Close this search box.
Search
Close this search box.

യു.പി ഉപതെരഞ്ഞെടുപ്പ്: വോട്ട് ചെയ്യാനെത്തിയ മുസ്ലിംകളെ പൊലിസ് തടഞ്ഞു

ലഖ്‌നൗ: ലോക്‌സഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ റാംപൂരില്‍ മുസ്ലിം വോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്ന് പരാതി. പൊലിസാണ് തങ്ങളെ വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ തടഞ്ഞുവെച്ച് തിരിച്ചയച്ചതെന്ന് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പരാതി ഉന്നയിച്ചു. ഇതിന്റെ വീഡിയോയും അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ദി വയര്‍’ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഈ പരാതികള്‍ പോലീസ് അംഗീകരിച്ചിട്ടുണ്ടെങ്കിലും എന്നാല്‍ ഇത് ‘ആള്‍ക്കൂട്ട നിയന്ത്രണത്തിന്റെ’ ഭാഗമാണെന്നും ‘പക്ഷപാതിത്വം’ ഇല്ലെന്നും പൊലിസ് പറഞ്ഞതായി ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഥിതിഗതികള്‍ ശാന്തമാണെന്ന് നാട്ടുകാരും പോലീസും അറിയിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.

സുവാര്‍ അസംബ്ലി മണ്ഡലത്തിലെ ദരിയാല്‍ പ്രദേശത്തെ ഇന്റര്‍ കോളേജ് പോളിംഗ് ബൂത്തിന് സമീപത്ത് നിന്ന് അപ്ലോഡ് ചെയ്തതായി കരുതപ്പെടുന്ന വീഡിയോയില്‍ തന്നെ ബൂത്തില്‍ എത്തുന്നതില്‍ നിന്ന് തടയുകയും പോലീസ് അടിക്കുകയും ചെയ്തുവെന്ന് ഒരാള്‍ പറയുന്നത് കേള്‍ക്കാം. വാര്‍ത്താ ഏജന്‍സിയായ മില്ലത്ത് ടൈംസാണ് വീഡിയോ ട്വീറ്റ് ചെയ്തത്. ഇത് അപ്ലോഡ് ചെയ്തയാളെ പോലീസ് കസ്റ്റഡിയിലെടുത്തതായും ട്വീറ്റില്‍ പറയുന്നുണ്ട്.

സുവാര്‍ അസംബ്ലി നിയോജക മണ്ഡലത്തിലെ കോട്വാലി തണ്ട പ്രദേശത്തുനിന്നും ഇന്റര്‍ കോളേജ് ബൂത്തിന് സമീപത്തുനിന്നും സമാനമായ ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. സുവാര്‍ എം.എല്‍.എ അബ്ദുല്ല അസം ഖാന്‍ മുസ്ലീങ്ങള്‍ക്ക് പോളിംഗ് ബൂത്തുകളില്‍ പ്രവേശനം നിഷേധിച്ചതായി അവകാശപ്പെടുന്ന ഒന്നിലധികം വീഡിയോകള്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. പൊലീസ് ഒരാളെ മര്‍ദ്ദിച്ചുവെന്ന് ഒരാള്‍ പറയുന്നതും വീഡിയോവില്‍ കേള്‍ക്കാം.

 

 

Related Articles