Current Date

Search
Close this search box.
Search
Close this search box.

മഹാരാഷ്ട്ര: മുസ്ലിം ആത്മീയ നേതാവ് വെടിയേറ്റ് മരിച്ചു

മുംബൈ: മുസ്ലിം ആത്മീയ നേതാവായി അറിയപ്പെടുന്ന ഖാജ സയ്യിദ് ഖിഷ്തി മഹാരാഷ്ട്രയിലെ നാസികില്‍ വെടിയേറ്റ് മരിച്ചു. ‘സൂഫി ബാബ’ എന്ന പേരിലറിയപ്പെടുന്ന ഇദ്ദേഹം അഫ്ഗാനിസ്ഥാനിയാണ്. 35 വയസ്സാണ് പ്രായം. മഹാരാഷ്ട്ര തലസ്ഥാനമായ മുംബൈയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് വെടിവെപ്പ് നടന്നത്. തലക്കേറ്റ വെടിയില്‍ ഖിഷ്തി തല്‍ക്ഷണം മരിച്ചുവെന്നും കൊലയാളികള്‍ കാറില്‍ രക്ഷപ്പെട്ടുവെന്നും മഹാരാഷ്ട്ര പൊലിസ് പറഞ്ഞു.

അഫ്ഗാനിസ്ഥാന്‍ പൗരനെന്ന നിലയില്‍ രാജ്യത്ത് ഭൂമി വാങ്ങാന്‍ കഴിയാത്തതിനാല്‍ നാട്ടുകാരുടെ സഹായത്തോടെ സയ്യിദ് ചിഷ്തി കൈവശപ്പെടുത്തിയ ഭൂമിയുടെ പേരിലാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. കൊലപാതകിയെന്ന് സംശയിക്കുന്നയാളെ ചോദ്യം ചെയ്തുവരികയാണ്. ചിഷ്തിയുടെ ഡ്രൈവറാണ് പ്രധാന പ്രതിയെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

വര്‍ഷങ്ങളായി ‘സൂഫി ബാബ’ നാസിക്കിലെ യോല പട്ടണത്തിലാണ് താമസിക്കുന്നതെന്നും കൊലപാതകത്തില്‍ ഏതെങ്കിലും മതപരമായ ബന്ധമില്ലെന്നും പൊലീസ് പറഞ്ഞു.

Related Articles