Current Date

Search
Close this search box.
Search
Close this search box.

അയോധ്യ: വ്യക്തിനിയമ ബോര്‍ഡ് പുന:പരിശോധന ഹരജി നല്‍കും

കേസില്‍ അഖിലേന്ത്യം മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് പുനപരിശോധ ഹരജി നല്‍കുന്നു. സുപ്രിംകോടതിയുടെ വിധിയിലെ വൈരുധ്യങ്ങളും വസ്തുതാവിരുദ്ധ പരാമര്‍ശങ്ങളും ചൂണ്ടിക്കാട്ടി പുനപരിശോധന ഹരജി നല്‍കാനാണ് ബോര്‍ഡിന്റെ തീരുമാനം. ഇതിനായി സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ രാജീവ് ധവാനുമായി ബോര്‍ഡ് നേതാക്കള്‍ ചര്‍ച്ച നടത്തും.

പുനപരിശോധന ഹരജി നല്‍കില്ലെന്ന് നേരത്തെ ഉത്തര്‍പ്രദേശിലെ ബി.ജെ.ിപി നിയോഗിച്ച സംസ്ഥാന സുന്നി വഖഫ് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. ഹരജി നല്‍കുന്ന കാര്യം തത്വത്തില്‍ അംഗീകരിച്ചെന്നും ബോര്‍ഡ് നേതാക്കള്‍ പറഞ്ഞു.

Related Articles