Current Date

Search
Close this search box.
Search
Close this search box.

കോവിഡ് ഭയന്ന് കുടുംബം ഉപേക്ഷിച്ച ഹിന്ദു യുവാവിന്റെ അന്ത്യകര്‍മങ്ങള്‍ നടത്തി മുസ്‌ലിംകള്‍

ഹൈദരാബാദ്: കോവിഡ് ബാധിച്ച് മരിച്ചതിനെത്തുടര്‍ന്ന് ഭയന്ന് സ്വന്തം കുടുംബം ഉപേക്ഷിച്ച ഹിന്ദു യുവാവിന്റെ അന്ത്യകര്‍മങ്ങള്‍ പൂര്‍ത്തിയാക്കി മതമൈത്രിയുടെ സന്ദേശം ഉയര്‍ത്തിപ്പിടിച്ചിരിക്കുകയാണ് തതെലങ്കാനയിലെ ഏതാനും മുസ്‌ലിം സഹോദരങ്ങള്‍.

തെലങ്കാനയിലെ കടപ്പള്ളി ഗ്രാമത്തിലെ മൊഘുളിയ എന്ന ഹിന്ദു യുവാവിന്റെ മതാചാരപ്രകാരമുള്ള അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കാനാണ് രണ്ട് മുസ്ലിം സഹോദരങ്ങള്‍ മുന്നിട്ടുവന്നത്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ആളുകള്‍ കൂട്ടത്തോടെ മരിച്ചുവീഴുകയും മൃതദേഹം സംസ്‌കരിക്കാന്‍ സ്ഥലമില്ലാതെ കഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്. ശ്മാശനങ്ങളും ശവസംസ്‌കാര കേന്ദ്രങ്ങളും നിറഞ്ഞുകവിഞ്ഞു. പല മൃതദേഹങ്ങളും ബന്ധുക്കള്‍ ഭയന്ന് ഏറ്റെടുക്കാത്ത അവസ്ഥയാണ്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും സമാനമായ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. നേരത്തെ ഭോപ്പാലില്‍ 60 ഹിന്ദു മതസ്ഥരുടെ അന്ത്യകര്‍മങ്ങള്‍ നേതൃത്വം നല്‍കിയത് മുസ്ലിം സഹോദരങ്ങളായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നും സമാനമായ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

Related Articles