Current Date

Search
Close this search box.
Search
Close this search box.

ഹത്രാസ്: മുസ്‌ലിം ലീഗ് സംഘം കുടുംബത്തെ സന്ദര്‍ശിച്ചു

ഹത്രാസ് മുസ്‌ലിം ലീഗ്

ന്യൂഡല്‍ഹി: മുസ്‌ലിം ലീഗ് പ്രതിനിധി സംഘം യു.പിയിലെ ഹത്രാസില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചു. മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി തീരുമാനിച്ചത് പ്രകാരമാണ് മുസ്ലിം ലീഗ് പ്രതിനിധി സംഘം കഴിഞ്ഞ ദിവസം ഹത്രാസിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചത്. പി.കെ കുഞ്ഞാലിക്കുട്ടിയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

യു പി യില്‍ സംഭവം നടന്നത് മുതലുള്ള ഭരണകൂട നിലപാടുകള്‍ ഒരുപാട് സംശയങ്ങള്‍ ജനിപ്പിച്ചിരുന്നു. സംഭവസ്ഥലത്തേക്ക് രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘത്തെ പോലും തടയാന്‍ ശ്രമിക്കുന്നത് നാം കണ്ടു. വര്‍ഗീയ നിറം നല്‍കി വഴിതിരിച്ച് വിടുന്നതിനുള്ള ശ്രമങ്ങള്‍ ഈ നിമിഷവും തുടരുകയാണവിടെയെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. അവളുടെ മൃതദേഹത്തോടു പോലും യു പി സര്‍ക്കാര്‍ നീതി കാണിച്ചില്ല. മരണാനന്തരമെങ്കിലും ആ പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കണം. അതിനു വേണ്ടിയുള്ള സമരത്തില്‍ നമ്മുടെ ഉറച്ച പിന്തുണ അറിയിക്കാനാണ് പ്രതിനിധി സംഘത്തെ ഹാത്രസിലേക്കയച്ചതെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഖുര്‍റം അനീസ് ഉമര്‍, യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍, എം എസ് എഫ് ദേശീയ പ്രസിഡണ്ട് ടി.പി. അഷറഫലി, യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ടുമാരായ അഡ്വ: വി.കെ. ഫൈസല്‍ ബാബു, മുഹമ്മദ് ആരിഫ്, എക്സിക്യൂട്ടീവ് അംഗം ഷിബു മീരാന്‍, അഹമ്മദ് സാജു, ഷമീര്‍ ഇ, യു.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് സുബൈര്‍, ആഗ്ര ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഖാലിഖ്, ഹാത്രസ് ജില്ലാ പ്രസിഡണ്ട് അര്‍ഷദ് മുന്ന എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

ഇതേ വിഷയമുയര്‍ത്തിപ്പിടിച്ച് മുസ്ലിം ലീഗ് ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ഡല്‍ഹിയിലെ ജന്ദര്‍ മന്ദറില്‍ തിങ്കളാഴ്ച പ്രതിഷേധ സമരവും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags: ഹത്രാസ്

Related Articles