Current Date

Search
Close this search box.
Search
Close this search box.

സമുദായ ഐക്യം വിളക്കിച്ചേര്‍ത്ത് മുസ്ലിം ലീഗിന്റെ സൗഹൃദ ഇഫ്താര്‍

കോഴിക്കോട്: സമുദായ ഐക്യം വിളക്കിച്ചേര്‍ത്ത് മുസ്ലിം ലീഗിന്റെ സൗഹൃദ ഇഫ്താര്‍ ശ്രദ്ധേയമായി. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കോഴിക്കോട്ട് വിളിച്ചു ചേര്‍ത്ത സൗഹൃദ ഇഫ്താര്‍ സംഗമത്തില്‍ കേരളത്തിലെ വിവിധ സമുദായ സംഘടനകളിലെ മുഴുവന്‍ നേതൃത്വങ്ങളും പങ്കെടുത്തു എന്നതാണ് ശ്രദ്ധേയം. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിന് ശേഷം ചേര്‍ന്ന ആദ്യത്തെ സൗഹൃദ ഇഫ്താര്‍ സംഗമം തങ്ങളുടെ സ്മരണ നിറഞ്ഞ സദസ്സ് കൂടിയായി മാറി.

വിവിധ മത, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. അഭിപ്രായ വ്യത്യസങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ യോജിപ്പിന്റെ തലം കണ്ടെത്തണമെന്നും ഐക്യം മുറുകെപിടിക്കണമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കൂടിയാലോചനകളിലൂടെ പരിഹരിക്കപ്പെടാത്ത വിഷയങ്ങള്‍ കുറയും. രഞ്ജിപ്പിലൂടെ സമവായമുണ്ടാക്കി ഒന്നിച്ചു നിന്ന് വര്‍ത്തമാനകാല വെല്ലുവിളികളെ തരണം ചെയ്യണം- തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ആമുഖ ഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ സലാം സ്വാഗതം പറഞ്ഞു. ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി, ഉന്നതാധികാര സമിതി അംഗം കെ.പി.എ മജീദ് എം.എല്‍.എ, വിവിധ മത സംഘടനാ നേതാക്കളായ കൊയ്യോട് ഉമര്‍ മുസ്്ലിയാര്‍, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, കെ. മൊയിന്‍കുട്ടി മാസ്റ്റര്‍, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, നൗഫല്‍ മാസ്റ്റര്‍ മഅ്ദിന്‍, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, ടി.പി അബ്ദുല്ലക്കോയ മദനി, ഡോ. ഹുസൈന്‍ മടവൂര്‍, എം.എം മദനി, എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി, പി.എന്‍ അബ്ദുല്ലത്തീഫ് മൗലവി, ടി.കെ അഷ്റഫ്, കെ. സജ്ജാദ്, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, അഡ്വ. പി.എം ഹനീഫ, എ.ഐ അബ്ദുല്‍ അസീസ്, പി. മുജീബ് റഹ്‌മാന്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന്, ശിഹാബ് പൂക്കോട്ടൂര്‍, എ. നജീബ് മൗലവി, അബുല്‍ഹൈര്‍ മൗലവി, പി. ഉണ്ണീന്‍, പ്രൊഫ. ഇ.പി ഇമ്പിച്ചിക്കോയ, എഞ്ചി. പി മമ്മദ് കോയ, സി.ടി സക്കീര്‍ ഹുസൈന്‍, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, എം.കെ രാഘവന്‍ എം.പി, തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, പി.ടി.എ റഹീം എം.എല്‍.എ, പി.വി ചന്ദ്രന്‍, അഡ്വ.കെ പ്രവീണ്‍ കുമാര്‍, പി.കെ അഹമ്മദ്, ഡോ. കുഞ്ഞാലി, ഡോ. മൊയ്തു, സി.ടി അഹമ്മദലി, എം.സി മായിന്‍ ഹാജി, ആബിദ് ഹുസൈന്‍ തങ്ങള്‍ എം. എല്‍. എ, കെ.എസ് ഹംസ, അബ്ദുറഹ്‌മാന്‍ രണ്ടത്താണി, സി.പി ചെറിയ മുഹമ്മദ്, ഷാഫി ചാലിയം, പി.കെ ബഷീര്‍ എം.എല്‍.എ, ടി.വി ഇബ്രാഹിം എം.എല്‍.എ, നജീബ് കാന്തപുരം എം.എല്‍.എ, എം.എ റസാഖ് മാസ്റ്റര്‍, എന്‍.സി അബൂബക്കര്‍, കമാല്‍ വരദൂര്‍, പി.ജെ ജോഷ്വാ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles