Current Date

Search
Close this search box.
Search
Close this search box.

സാഹോദര്യവും ഐക്യവും ഊട്ടിയുറപ്പിച്ച് മുസ്ലിം ലീഗ് സൗഹൃദ സംഗമം

മലപ്പുറം: മതസാഹോദര്യവും സാമൂഹിക ഐക്യവും ഊട്ടിയുറപ്പിച്ച് മുസ്ലിം ലീഗ് സൗഹൃദ സംഗമം. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന സൗഹൃദ യാത്രയുടെ ഭാഗമായുള്ള ജില്ലാ സംഗമങ്ങളുടെ ഭാഗമായാണ് കഴിഞ്ഞ ദിവസം മലപ്പുറത്ത് സൗഹൃദ സംഗമം നടന്നത്. മത-രാഷ്ട്രീയ-കലാ-കായിക-സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരാണ് പരിപാടിയില്‍ പങ്കെടുത്തത്. സാമുദായിക സൗഹാര്‍ദവും സമാധാനവും തകര്‍ക്കാനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി ചെറുക്കേണ്ടത് അനിവാര്യമാണെന്ന് സംഗമം അടിവരയിട്ടു. സൗഹൃദത്തിന്റെ വിജയമാതൃക മുന്നോട്ട് കൊണ്ടുപോകണമെന്നും മൂല്യങ്ങളെയും പൈതൃകത്തെയും മറക്കാതെ നമുക്ക് മുന്നേറാമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര്‍, കെ.എന്‍.എം വൈസ് പ്രസിഡന്റ് പ്രഫ. എന്‍.വി അബ്ദുറഹ്‌മാന്‍, ജമാഅത്തെ ഇസ്ലാമിക കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ്, ഡോ പി.എം വാര്യര്‍, ഫാ മാത്യൂസ് വട്ടിയാനക്കല്‍, മുഹമ്മദ് ജമലുല്ലൈലി തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍, പാലൂര്‍ ഉണ്ണികൃഷ്ണ പണിക്കര്‍, ഫാ സെബാസ്റ്റ്യന്‍ ചാവുകണ്ടത്തില്‍, സി ഹരിദാസ് , നജീബ് മൗലവി, കെ.പി ഹുസൈന്‍, അബ്ദുലത്തീഫ് മദനി,ഇ.കെ അഹ്‌മദ് കുട്ടി,കെ.എസ് മാധവന്‍,ഡോ ആസാദ്, സിറിയക് ജോണ്‍, ആര്‍ടിസ്റ്റ് ദയാനന്ദന്‍, ജസ്ഫര്‍ കോട്ടക്കുന്ന്, ശിഹാബ് പൂക്കോട്ടൂര്‍, ഒ.എം കരുവാരക്കുണ്ട്, എ.പി അനില്‍കുമാര്‍,നീലകണ്ഡന്‍ നമ്പൂതിരി, അബ്ദുല്‍ ഹക്കീം ഫൈസി ആദൃശേരി,വി.എസ് ജോയ്, തെയ്യമ്പാട്ടില്‍ ശറഫുദ്ദീന്‍ തുടങ്ങിയ പ്രമുഖര്‍ പരിപാടിയില്‍ സംസാരിച്ചു.

പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷ വഹിച്ചു. ഇ.ടി മുഹമ്മദ് ബഷീര്‍, അബ്ദുസ്സമദ് സമദാനി,പി.എം.എ സലാം, പി.വി അബ്ദുല്‍ വഹാബ്, കെ.പി.എ മജീദ് തുടങ്ങിയ മുസ്ലിം ലീഗം നേതാക്കളും ചടങ്ങില്‍ സംസാരിച്ചു.

Related Articles