Current Date

Search
Close this search box.
Search
Close this search box.

‘ബാല കേരളം’ മുസ്ലിം ലീഗിന് ഇനി ബാലസംഘടനയും

കോഴിക്കോട്: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന് ഇനി ബാലസംഘടനയും വരുന്നു. ‘ബാലകേരളം’ എന്നു പേരിടുന്ന സംഘടന വരുന്ന ഒക്ടോബറോടെ രൂപീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എം.എസ്.ഫിന്റെ കീഴിലായിരിക്കും ബാലകേരളം പ്രവര്‍ത്തിക്കുക.
എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി സംഘടനയുടെ സംസ്ഥാന കമ്മിറ്റി ഒക്ടോബറോടെ നിലവില്‍ വരും. ബാലകേരളം സംസ്ഥാന സമ്മേളനവും ഇതോടനുബന്ധിച്ച് നടക്കും.

ഇതിന്റെ ആദ്യഘട്ടമായി ഈ വരുന്ന ഓണാവധിക്കാലത്ത് പ്രാദേശിക തലത്തില്‍ കമ്മിറ്റി രൂപീകരിക്കും. തുടര്‍ന്ന് മണ്ഡലം, ജില്ല, സംസ്ഥാന കമ്മിറ്റികള്‍ രൂപീകരിക്കും. സംഘടനയെക്കുറിച്ച് എം.എസ്.എഫിന്റെ ‘വേര്’ സമ്മേളനത്തില്‍ നേരത്തെ പ്രഖ്യാപനമുണ്ടായിരുന്നു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ആണ് വിശദാംശങ്ങള്‍ പ്രഖ്യാപിച്ചത്.

മുസ്ലിം ലീഗിന്റെ രാഷ്ട്രീയവും സാമൂഹിക-ധാര്‍മിക വിഷയങ്ങളില്‍ കുട്ടികളില്‍ അവബോധമുണ്ടാക്കാന്‍ കാര്‍ട്ടൂണ്‍ ചാനലും ആരംഭിക്കുന്നുണ്ട്. ഇതിന്റെ ലോഞ്ചിങും സംസ്ഥാന കമ്മിറ്റി പ്രഖ്യാപനത്തില്‍ ഉണ്ടാകും. കൂടാതെ കോളേജ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് ‘മിഡ് പോയിന്റ്’ എന്ന പേരില്‍ ത്രൈമാസികയും പുറത്തിറക്കുന്നുണ്ട്. ഇതിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലും പുറത്തിറക്കുന്നുണ്ട്. എം.എസ്.എഫിനല്‍ ഭാരവാഹിത്വം വഹിക്കുന്നതിന് നാല് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസാകണമെന്ന പ്രഖ്യാപനമടക്കം വേര് സമ്മേളനത്തില്‍ നടത്തിയിരുന്നു.

Related Articles