Current Date

Search
Close this search box.
Search
Close this search box.

സമുദായത്തെ ഒറ്റുകൊടുത്ത് ആര്‍.എസ്.എസ്സുമായി ചര്‍ച്ചയ്ക്ക് പോകുമെന്ന് പ്രതീക്ഷിക്കേണ്ട: ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്

കൊച്ചി: സമുദായത്തെ ഒറ്റുകൊടുത്ത് ആര്‍.എസ്.എസ്സുമായി ചര്‍ച്ചയ്ക്ക് പോകുമെന്ന് പ്രതീക്ഷിക്കേണ്ടെന്ന് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്.
ആര്‍എസ്എസുമായി മുസ്ലിം സംഘടനകള്‍ നടത്തിയ ചര്‍ച്ചയെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ജനറല്‍ സെക്രട്ടറി അലിയാര്‍ ഖാസിമി ഇങ്ങിനെ പ്രതികരിച്ചത്.

‘ഒരു സംഘടന മാത്രമല്ല ചര്‍ച്ചയില്‍ പങ്കെടുത്തത്. ചര്‍ച്ചകളാണ് പ്രശ്നങ്ങള്‍ക്ക് പരിഹാരം. എല്ലാ ധാരകളില്‍പ്പെട്ട സംഘടനകളും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ജമാഅത്തെ ഇസ്‌ലാമിയെ മാത്രം പരാമര്‍ശിക്കുന്നതിന് പിന്നില്‍ വേറെ താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘സമുദായത്തെ ഒറ്റുകൊടുത്ത് ആര്‍.എസ്.എസ്സുമായി ചര്‍ച്ചയ്ക്ക് പോയിട്ടില്ല, ഇനി പോകുമെന്ന് പ്രതീക്ഷിക്കുകയും വേണ്ട. ദേശീയ തലത്തില്‍ മേല്‍വിലാസമുള്ള സംഘടനകളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. എല്ലാ ചര്‍ച്ചകളും അടച്ചിട്ട മുറിയിലാണ് നടക്കുകയെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചകളാണ് പ്രശ്നങ്ങള്‍ക്ക് പരിഹാരം. ചര്‍ച്ചകള്‍ ആരുമായും നടത്താമെന്നതാണ് ജംഇയ്യത്ത് നിലപാടെന്നും സംസ്ഥാന അലിയാര്‍ ഖാസിമി പറഞ്ഞു.

‘ആര്‍.എസ്.എസിന്റെ രാഷ്ട്രീയ മുഖമായ ബിജെപിയുമായും പല നേതാക്കളുമായും സംഭാഷണങ്ങള്‍ നടത്തുകയും അവരുടെ സ്വന്തം സ്ഥാപനങ്ങളിലേക്കും സമ്മേളനങ്ങളിലേക്കും ക്ഷണിക്കുകയും അവരുടെ നിലപാടുകളെ ചോദ്യം ചെയ്യാനോ തുറന്നു പറയാനോ തയ്യാറാവാതെ തികച്ചും ഒറ്റുകാരന്റെ സമീപനം സ്വീകരിച്ചു എന്നും സംശയിക്കുന്നവര്‍ ഈ ചര്‍ച്ചയില്‍ പങ്കാളികളായവരെ കുറിച്ചല്ല വിമര്‍ശിക്കുന്നത് എന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Related Articles