Current Date

Search
Close this search box.
Search
Close this search box.

ബാബരി: ഡിസംബര്‍ 9ന് മുന്‍പ് റിവ്യൂ ഹരജി നല്‍കുമെന്ന് പേഴ്‌സണല്‍ ലോ ബോര്‍ഡ്

ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ അയോധ്യ വിധിക്കെതിരെ ആള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ബോര്‍ഡ് ഡിസംബര്‍ ഒന്‍പതിന് മുന്‍പ് റിവ്യൂ ഹര്‍ജി നല്‍കുമെന്ന് റിപ്പോര്‍ട്ട്. സംഘടനയുടെ സെക്രട്ടറിയും അഭിഭാഷകനുമായ സഫര്‍യാബ് ജീലാനിയാണ് ഇക്കാര്യമറിയിച്ചതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

റിവ്യൂ ഹരജി നല്‍കേണ്ടതില്ലെന്ന് കേസില്‍ കക്ഷിയായ സുന്നി വഖഫ് ബോര്‍ഡ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ ഇത് സുന്നി വഖഫ് ബോര്‍ഡിന്റെ തീരുമാനം ഹരജിയെ നിയമപരമായി ബാധിക്കില്ലെന്നും മറ്റു സംഘടനകളുടെ പിന്തുണയുണ്ടെന്നും വ്യക്തിനിയമ ബോര്‍ഡ് അറിയിച്ചു. സുപ്രീം കോടതി പകരം നല്‍കിയ അഞ്ചേക്കര്‍ ഭൂമി വാങ്ങേണ്ടതില്ലെന്നും ബോര്‍ഡ് നേരത്തെ തീരുമാനിച്ചിരുന്നു. അഞ്ച് മുസ്ലിം കക്ഷികള്‍ ചേര്‍ന്നാണ് പുനപരിശോധന ഹരജി നല്‍കുക.

കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് പുനഃപരിശോധനാ ഹരജി നല്‍കേണ്ടതില്ലെന്ന് ഉത്തര്‍പേരദേശിലെ ബി.ജെ.പിയുടെ നിയന്ത്രണത്തിലുള്ള സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് തീരുമാനിച്ചത്. യോഗത്തില്‍ പങ്കെടുത്ത ഏഴംഗങ്ങളില്‍ ഒരാള്‍ മാത്രമാണ് പുനപരിശോധന നല്‍കണമെന്ന് അഭിപ്രായപ്പെട്ടത്. അതേസമയം, അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കണോ എന്ന കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷം തീരുമാനമെടുക്കുമെന്നാണ് വഖഫ് ബോര്‍ഡ് അറിയിച്ചത്.

Related Articles