Current Date

Search
Close this search box.
Search
Close this search box.

മധ്യപ്രദേശ്: മതത്തിന്റെ പേരില്‍ ആള്‍കൂട്ട ആക്രമണമെന്ന് പരാതിയുമായി മുസ്ലിം കുടുംബം

ഭോപ്പാല്‍: മധ്യപ്രദേശിലെ ചിന്ദ്‌വാര ജില്ലയില്‍ മതത്തിന്റെ പേരില്‍ ആള്‍കൂട്ട ആക്രമണം നേരിട്ടെന്ന പരാതിയുമായി മുസ്ലിം കുടുംബം. മതപരമായ വ്യക്തിത്വത്തിന്റെ പേരില്‍ തന്നെയും കുടുംബത്തെയും ആള്‍ക്കൂട്ടം മര്‍ദിച്ചതായി മുസ്ലീം യുവാവാണ് പൊലിസില്‍ പരാതി നല്‍കിയത്. എന്നാല്‍ പൊലിസ് പ്രഥമ വിവര റിപ്പോര്‍ട്ടില്‍ (എഫ്ഐആര്‍) വിഷയം തെറ്റായാണ് രേഖപ്പെടുത്തിയതെന്നും യുവാവ് ആരോപിച്ചു. പ്രണയ ബന്ധത്തിന്റെ പേരിലാണ് മര്‍ദനമുണ്ടായതെന്നാണ് പൊലിസ് പറയുന്നത്.

സെപ്തംബര്‍ 15നാണ് ഔരിയ ഗ്രാമത്തില്‍ വെച്ച് വാജിദ് അലിയെയും (23), പിതാവ് ലായക് അലി, മാതാവിനെയും ആള്‍കൂട്ടം തടഞ്ഞുവെച്ച് ആക്രമിച്ചത്. എന്നാല്‍, പോലീസ് ഇടപെട്ട് കുടുംബത്തെ പ്രാദേശിക ആശുപത്രിയിലെത്തിക്കുകയും ഇവരെ പിന്നീട് ചിന്ദ്വാരയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ ഞാനും തന്റെ മാതാപിതാക്കളും തന്റെ സഹോദരിമാരില്‍ ഒരാളെ കാണാന്‍ പോകുകയായിരുന്നുവെന്നും വാജിദ് അലി ദി ക്വിന്റിനോട് പറഞ്ഞു.

Related Articles