Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം വിവാഹ മോചനം ക്രിമിനല്‍ കുറ്റമാക്കുന്നത് വിവേചനപരം: കെ.എന്‍.എം

KNM.jpg

കോഴിക്കോട്: എല്ലാ ജനവിഭാഗങ്ങളിലും വിവാഹ മോചന ങ്ങള്‍ നടക്കുന്നുവെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാതെ മുസ്‌ലിം സമുദായത്തില്‍ നടക്കുന്ന വിവാഹമോചനത്തെ മുത്തലാഖിന്റെ പേരില്‍ ക്രിമിനല്‍ കുറ്റമായി പരിഗണി ച്ചുകൊണ്ടുള്ള നിയമ നിര്‍മാണം വിവേചനപരമാണെന്ന് കോഴിക്കോട് ചേര്‍ന്ന കെ.എന്‍.എം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. വിവാഹമോചനം നേടുന്ന മുസ്‌ലിം സ്ത്രീകള്‍ക്ക് ജീവനാംശമടക്കമുള്ള മറ്റു ചിലവുകളും ലഭിക്കുമെന്നിരിക്കെ മുത്തലാഖിന്റെ പേരില്‍ ക്രിമിനല്‍ കുറ്റമാക്കുകയും മൂന്നു വര്‍ഷംവരെ തടവിന് ഇടുകയും ചെയ്യുന്നത് ആ കുടുംബത്തോടു തന്നെ ചെയ്യുന്ന അപരാധമാണ്. അത്രയും കാലം വിവാഹമോചിതക്ക് കുടുംബത്തിനുള്ള വരുമാന മാര്‍ഗം എന്താണെന്നു കൂടി വ്യക്തമാക്കേണ്ടതുണ്ട്. മറ്റെല്ലാ സമുദായങ്ങളിലുമുള്ള വിവാഹമോചന നിയമം പോലെ തന്നെ മുസ ്‌ലിം വിവാഹമോച നങ്ങളെയും കണ്ടുകൊണ്ട് ഇതില്‍ പ്രത്യേകമായി ഏര്‍പ്പെടുത്തുന്ന ക്രിമിനല്‍ നടപടികള്‍ ഒഴി വാക്കപ്പെടേണ്ടതാണെന്ന് അഭിപ്രായപ്പെട്ടു.

ആള്‍കൂട്ട കൊലപാതകങ്ങള്‍ ആശാങ്കാജനകമായി മാറിയെന്നും അതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ കൃത്യമായ നിയ മ നിര്‍മാണം നടത്തി കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും കെ.എന്‍.എം ആവശ്യപ്പെട്ടു.കുടുംബപരമായി അനുഷ്ഠിക്കുന്ന തൊഴിലിന്റെ പേരില്‍ സാമൂഹ്യമായും വിവേചനങ്ങള്‍ അനുഭവിക്കുന്ന വിഭാഗങ്ങളെ പൊതുധാരയിലേക്ക് കൊണ്ടുവരേണ്ടതും അവര്‍ക്കായി പ്രത്യേക പാക്കേജ് വേണമെന്നും കെ.എന്‍.എം ആവശ്യപ്പെട്ടു. കെ.ന്‍.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ വൈസ്.പ്രസി ഡന്റ ് എച്ച്.ഇ മുഹമ്മദ് ബാബുസേട്ട് അധ്യക്ഷത വഹി ച്ചു. ജനറല്‍ സെക്രട്ടറി പി.പി ഉണ്ണീന്‍കുട്ടി മൗല വി, വൈസ്. പ്രസിഡന്റുമാരയ ഡോ. ഹുസൈന്‍ മടവൂര്‍, ഹാഷിം ആലപ്പുഴ, കെ.ജെ.യു സെക്രട്ടറി എം. മുഹമ്മദ് മദനി, ട്രഷറാര്‍ നൂര്‍ മുഹമ്മദ് നൂരി ഷാ, സെക്രട്ടറി മാരായ എം. അബ്ദുറഹ്മാന്‍ സലഫി, എം. സ്വലാഹുദ്ദീന്‍ മദനി, പാലത്ത് അബ്ദുറഹിമാന്‍ മദനി, എ. അസ്ഗര്‍ അലി, ഡോ. സുല്‍ഫീക്കര്‍ അലി, എം.ടി അബ്ദുസ്സമദ് സുല്ല മി, ഡോ. പി.പി അബ്ദുല്‍ ഹഖ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles