Current Date

Search
Close this search box.
Search
Close this search box.

അറബ് ഐക്യമുയര്‍ത്തിയും യു.എസ് സമാധാന പദ്ധതിയെ എതിര്‍ത്തും മുസ്‌ലിം ബ്രദര്‍ഹുഡ്

കൈറോ: അറബ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര നടപടിയെടുക്കണമെന്നും അറബ് രാഷ്ട്രങ്ങളുടെ ഐക്യത്തിന് ആഹ്വാനം ചെയ്തും മുസ്‌ലിം ബ്രദര്‍ഹുഡ്. നൂറ്റാണ്ടിലെ കരാര്‍ എന്നറിയപ്പെടുന്ന യു.എസിന്റെ പശ്ചിമേഷ്യന്‍ സമാധാന പദ്ധതിയെ മുസ്‌ലിം ബ്രദര്‍ഹുഡ് എതിര്‍ത്തു. മക്കയില്‍ കഴിഞ്ഞ ദിവസം നടന്ന അറബ് ലീഗ്,ജി.സി.സി, ഇസ്‌ലാമിക് സഹകരണ സംഘടന എന്നിവയുടെ ഉച്ചകോടിക്ക് ശേഷമാണ് ബ്രദര്‍ഹുഡ് പ്രസ്താവന പുറത്തിറക്കിയത്.

അറബ് ലോകത്തിന്റെ ഭാവിക്ക്് ഭീഷണിയാകുന്ന ഒരു അന്തരീക്ഷത്തിലാണ് ഇത്തരം ഉച്ചകോടി നടന്നതെന്നും അറബ് ലോകം അഭൂതപൂര്‍വമായ ഭീഷണിയാണ് നേരിടുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു. അറബ് രാഷ്ട്രങ്ങള്‍ തമ്മിലുള്ള പരസ്പര പ്രശന്ങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോയാന്‍ ഗള്‍ഫ് പ്രതിസന്ധി ഒഴിവാക്കാമെന്നും പ്രസ്താവനയില്‍ പറയുന്നു.

Related Articles