Current Date

Search
Close this search box.
Search
Close this search box.

ജാമിഅയെയും ആക്റ്റിവിസ്റ്റുകളെയും വേട്ടയാടുന്നത് അവസാനിപ്പിക്കണം: എസ്.ഐ.ഒ

ന്യൂഡല്‍ഹി:ജാമിഅ മില്ലിയ്യ ഇസ്ലാമിയക്കും മുസ്ലിം വിദ്യാര്‍ത്ഥി ആക്ടിവിസ്റ്റുകള്‍ക്കുമെതിരെ നടക്കുന്ന ഭരണകൂട വേട്ട അവസാനിപ്പിക്കണമെന്ന് എസ്.ഐ.ഒ ആവശ്യപ്പെട്ടു. ജാമിയ മില്ലിയ ഇസ്ലാമിയ പൂര്‍വവിദ്യാര്‍ഥി സംഘടന പ്രസിഡന്റ് ഷിഫാഉ റഹ്മാനെ യുഎപിഎ ചുമത്തി ദല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ ഞായറാഴ്ച അറസ്റ്റ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി അദ്ദേഹത്തെ 10 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.

AAJMI പ്രസിഡന്റ് ഷിഫാഉ റഹ്മാനെ അറസ്റ്റുചെയ്യുന്നതിന് മുമ്പ് , മീരന്‍ ഹൈദര്‍, സഫൂറ സര്‍ഗാര്‍ എന്നീ രണ്ട് ജാമിഅ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തി ദല്‍ഹി പോലീസ് കേസെടുത്തിരുന്നു. മാര്‍ച്ച് 31 ന് ജാമിയ മില്ലിയ ഇസ്ലാമിയയുടെ ഗവേഷണ വിദ്യാര്‍ത്ഥിയായ മീരന്‍ ഹൈദറിനോട് ദല്‍ഹി അക്രമത്തെക്കുറിച്ച അന്വേഷണത്തിനായി പ്രത്യേക സെല്ലിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെ ട്ടിരുന്നു. ഏപ്രില്‍ ഒന്നിന് മീരന്‍ ഹൈദര്‍ സ്‌പെഷ്യല്‍ സെല്ലിന് മുന്നില്‍ ഹാജരായി. എന്നാല്‍ വടക്കുകിഴക്കന്‍ ദില്ലിയില്‍ നടന്ന മുസ്ലിം വിരുദ്ധ അക്രമത്തിന് ഉത്തരവാദിയാണെന്ന് ആരോപിച്ച് പിന്നീട് അറസ്റ്റു ചെയ്യപ്പെട്ടു.

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, ഏപ്രില്‍ പത്തിന് സ്‌പെഷ്യല്‍ സെല്‍ സമാനമായ ആരോപണങ്ങള്‍ ചുമത്തിക്കൊണ്ട് എംഫില്‍ വിദ്യാര്‍ത്ഥിനിയായ സഫൂറ സര്‍ഗറിനെയും അറസ്റ്റ് ചെയ്തു. ഇപ്പോള്‍ പോലീസ് അഅഖങക പ്രസിഡന്റ് ഷിഫ ഉര്‍ റഹ്മാനെ കൂടി അറസ്റ്റ് ചെയ്തിരിക്കുകയാണ്.

രാജ്യദ്രോഹം, കലാപം, ഗൂഢാലോചന, കൊലപാതകം, കൊലപാതകശ്രമം തുടങ്ങിയ കടുത്ത കുറ്റങ്ങള്‍ ചുമത്തിയാണ് ദില്ലി പോലീസ് ഇവരെയെല്ലാം അറസ്റ്റ് ചെയ്തിരിക്കുന്നത്. ”ഒരു പകര്‍ച്ചവ്യാധിയുടേയും ആഗോള ലോക്ക്ഡൗണിനു നടുവിലും, സമാധാനപരമായ ചഞഇ / ഇഅഅ പ്രതിഷേധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്ത ജാമിയ മില്ലിയ ഇസ്ലാമിയ വിദ്യാര്‍ത്ഥികളെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും ഡല്‍ഹി പോലീസ് ഇത്തരത്തില്‍ ലക്ഷ്യമിടുന്നത് വളരെ ലജ്ജാകരമാണ്” എന്ന് അബുല്‍ ആലാ സയ്യിദ് സുഭനി, സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ, ഡല്‍ഹി ഘടകം പ്രസിഡന്റ് , പറഞ്ഞു.

ഭരണഘടനാവിരുദ്ധമായ പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ മുന്‍പന്തിയില്‍ പങ്കെടുത്ത മുസ്ലീം വിദ്യാര്‍ത്ഥി പ്രവര്‍ത്തകരെ ലക്ഷ്യമിടുന്ന അജണ്ടയാണ് ദില്ലി പോലീസ് പിന്തുടരുന്നതെന്നും,വിദ്യാര്‍ത്ഥികള്‍ക്കെതിരെ തെറ്റായ കേസുകള്‍ സൃഷ്ടിക്കുന്നതിനുപകരം, യഥാര്‍ത്ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതില്‍ പോലീസ് ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങളും അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന വീഡിയോകളും ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെന്ന് സൂചിപ്പിക്കുകയും ചെയ്തു.

”അവരെ ഉടന്‍ മോചിപ്പിക്കണമെന്നും അവര്‍ക്കെതിരായ എല്ലാ തെറ്റായ ആരോപണങ്ങളും ഉപേക്ഷിക്കണമെന്നും എസ്.ഐ.ഒ യെ പ്രതിനിധീകരിച്ച് ഞങ്ങള്‍ ആവശ്യപ്പെടുന്നു”. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles