Current Date

Search
Close this search box.
Search
Close this search box.

കര്‍ഫ്യൂവിനിടെ ഈജിപ്തില്‍ ട്രക്കപകടത്തില്‍ 15 മരണം

കൈറോ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ ഈജിപ്തില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂവിനിടെ ട്രക്ക് അപകടത്തില്‍ 15 മരണം. ബുധനാഴ്ച രാത്രി കര്‍ഫ്യൂവിനിടെ ചെക്‌പോയിന്റില്‍ നിര്‍ത്തിയിട്ട കാറുകള്‍ക്ക് നേരെ ട്രക്ക് നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

രാത്രി കര്‍ഫ്യൂ ആരംഭിച്ചതിനു പിന്നാലെ ചെക്‌പോസ്റ്റുകളില്‍ പരിശോധനക്കായി ക്യൂവില്‍ ആയിരുന്ന കാറുകള്‍ക്ക് നേരെയാണ് ട്രക്ക് പാഞ്ഞടുത്തത്. നിര്‍മാണ സാമഗ്രികകളുമായി പോവുകയായിരുന്ന ട്രക്ക് ആണ് അപകടത്തില്‍പ്പെട്ടത്. വാഹനം അമിത വേഗതയിലായിരുന്നുവെന്ന് ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. കര്‍ഫ്യൂ പ്രകാരം 7 മണിക്ക് ശേഷം പൊതുവാഹനങ്ങള്‍ നിരത്തിലിറങ്ങരുതെന്നാണ് പൊലിസ് നിര്‍ദേശം. അത്യാവശ്യ ആവശ്യങ്ങള്‍ക്കല്ലാതെ ആളുകള്‍ തെരുവിലേക്കിറങ്ങരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

Related Articles