Current Date

Search
Close this search box.
Search
Close this search box.

മുഹ്‌സിന്‍ ശൈഖ് വധക്കേസ്: ഹിന്ദു സേന നേതാവടക്കം മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു

ന്യൂഡല്‍ഹി: രാജ്യത്ത് ഏറെ വിവാദം സൃഷ്ടിച്ച മുഹ്‌സിന്‍ ഷെയ്ഖ് വധക്കേസില്‍ പ്രതികളായ ഹിന്ദു സേന തലവന്‍ അടക്കം മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു. വേണ്ടത്ര തെളിവില്ലെന്ന് പറഞ്ഞാണ് പൂണെ കോടതി പ്രതികളെ വെറുതെ വിട്ടത്. ഹിന്ദു രാഷ്ട്ര സേന തലവന്‍ ധനഞ്ജയ് ജയറാമും ഇതില്‍ ഉള്‍പ്പെടുന്നു. പൂണെ അഡീഷനല്‍ സെഷന്‍സ് ജഡ്ജി എസ്.ബി സലുങ്കെയാണ് കഴിഞ്ഞ ദിവസം വിധി പ്രസ്താവിച്ചത്.

ബാല്‍ താക്കറെയുടെയും ഛത്രപതി ശിവജിയുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനു പിന്നാലെ നടന്ന വര്‍ഗ്ഗീയ കലാപത്തിനിടെയാണ് മുഹ്‌സിന്‍ ഷെയ്ഖ് കൊല്ലപ്പെട്ടത്. 2014 ജൂണ്‍ രണ്ടിനായിരുന്നു സംഭവം. പള്ളിയില്‍ നിന്ന് മടങ്ങുകയായിരുന്ന മുഹ്‌സിനെ ഹിന്ദു സേന കലാപകാരികള്‍ കൂട്ടം ചേര്‍ന്ന ആക്രിച്ച് കൊലപ്പെടുത്തുകയായിരുന്നു. 20 പേരെ പ്രതി ചേര്‍ത്തെങ്കിലും എല്ലാവര്‍ക്കും പിന്നീട് ജാമ്യം ലഭിച്ചിരുന്നു. സംശയാതീതമായി കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു എന്നാണ് കോടതിയുടെ കണ്ടെത്തല്‍. പൊലിസും ഹിന്ദു സേനയും തമ്മിലുള്ള ഒത്തുകളിയാണെന്ന ആരോപണവും ഈ കേസിന് നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. കേസില്‍ ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെയും മുഹ്‌സിന്റെ കുടുംബം നിരന്തരം പരാതി ഉന്നയിച്ചിരുന്നു.

Related Articles