Current Date

Search
Close this search box.
Search
Close this search box.

പ്രൊഫഷണല്‍ വിദ്യാര്‍ഥികളുടെ ഉപരിപഠന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം: എം.എസ്.എം

കോഴിക്കോട്: പ്രൊഫഷണല്‍ വിദ്യാര്‍ഥികളുടെ പി.ജി കോഴ്‌സ് സീറ്റുകള്‍ യു.ജി സീറ്റുകള്‍ക്ക് ആനുപാതികമായി ഉയര്‍ത്തി വര്‍ഷങ്ങളായി തുടരുന്ന തുഛമായ സീറ്റുകള്‍ കാരണം ഉപരിപഠനം അവതാളത്തിലായ ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങളില്‍ കാലോചിതമായ പരിഹാരം കാണാനാവണം, കേരളാ ആരോഗ്യ സര്‍വ്വകലാശാല നീട്ടിവെച്ച യു.ജി പരീക്ഷകള്‍ ഉടന്‍ നടത്തി ഉപരിപഠന സൗകര്യം നഷ്ടപ്പെടാത്ത നിലയില്‍ ക്രമീകരണം, സാമൂഹിക രംഗങ്ങളിലും രാജ്യ നന്മക്കും പ്രൊഫഷണല്‍ വിദ്യാര്‍ഥികളുടെ ഗുണപരമായ പങ്കാളിത്വം ഉറപ്പു വരുത്താന്‍ ഉദകുന്ന നിലക്ക് സംരഭങ്ങളും തൊഴില്‍ മേഖലകളും നവീകരിക്കാനാവണമെന്നും എം.എസ്.എം സംസ്ഥാന സ്‌കോളര്‍ഷിപ്പ് മീറ്റ് ആവശ്യപ്പെട്ടു.

എം.എസ്.എം: സുരക്ഷിത കൗമാരം, കരുത്തുറ്റ കാവല്‍ െ്രെതമാസ കാമ്പനിന്റെ പ്രചരണാര്‍ത്ഥം കാമ്പസുകളില്‍ വളരുന്ന അരാഷ്ട്രീയ അരാജകത്വ സംസ്‌കാരങ്ങള്‍ക്കെതിരെ കാമ്പസ് ബോധവല്‍കരണ സന്ദേശ യാത്ര സംഘടിപ്പിക്കും. മിടുക്കരായ നിര്‍ധന വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് സംസ്ഥാന സംഗമം കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി.അബ്ദുല്ലകോയ മദനി ഉദ്ഘാടനം നിര്‍വഹിച്ചു.

എം.എസ്.എം സംസ്ഥാന പ്രസിഡന്റ് ഷാഹിദ് മുസ്ലിം ഫാറൂഖി അധ്യക്ഷത വഹിച്ചു. കെ.എന്‍.എം സംസ്ഥാന ജന.സെക്രട്ടറി എം.മുഹമ്മദ് മദനി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. കെ.എന്‍.എം സംസ്ഥാന സെക്രട്ടറിമാരായ പാലത്ത് അബ്ദു റഹ്മാന്‍ മദനി, ഡോ. സുല്‍ഫീക്കറലി, സുഹ്ഫി ഇംറാന്‍, അമീന്‍ അസ്‌ലഹ്,ജവാദ് സ്വലാഹി ആലപ്പുഴ, അബ്ദുല്‍ ഹസീബ് ഒളവണ്ണ, അലി അസ്ഹര്‍ പേരാമ്പ്ര, ഷഫീഖ് ഹസ്സന്‍ അന്‍സാരി, നവാസ് ഒറ്റപ്പാലം, ശിബിലി മുഹമ്മദ്, അലി ഫര്‍ഹാന്‍ കാരക്കുന്ന് എന്നിവര്‍ സംസാരിച്ചു.

Related Articles