Current Date

Search
Close this search box.
Search
Close this search box.

സാമൂഹ്യ സന്നദ്ധ സേനയില്‍ പങ്കാളിയാകുക: എം.എസ്.എം

കോഴിക്കോട്: കോവിഡ് 19 മഹാമാരിയെ നേരിടാന്‍ കേരള മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം രൂപീകരിക്കുന്ന സന്നദ്ധ സേനയില്‍ ജാതി-മത രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് എം എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. ആരോഗ്യ വകുപ്പിന്റെ എല്ലാ നിര്‍ദ്ദേശങ്ങളേയും പൂര്‍ണമായി അനുസരിച്ച് കൊണ്ട് മാത്രമേ ഈ പകര്‍ച്ചവ്യാധിയെ നമുക്ക് നിയന്ത്രിക്കാനാവൂ.

അശ്രദ്ധയും അവഗണനയും വലിയ അപകടത്തിലേക്കാണ് എത്തിക്കുക എന്നും യോഗം വിലയിരുത്തി. എം എസ് എം അവധിക്കാലത്ത് നടത്തി വരാറുള്ള വിവിധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഈ പ്രത്യേക സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വഴി നടത്താനും, കോവിഡ് 19, ഡല്‍ഹി കലാപം എന്നീ ദുരന്തങ്ങള്‍ക്കിരയായവരെ സഹായിക്കാനായി മാതൃ സംഘടനയായ കേരള നദ്വത്തുല്‍ മുജാഹിദീന്‍ നടപ്പാക്കുന്ന സമഗ്രമായ പദ്ധതികളില്‍ എം എസ് എം പ്രവര്‍ത്തകരുടെ പങ്കാളിത്തം ഉറപ്പു വരുത്താനും യോഗം തീരുമാനിച്ചു.

”അവധിക്കാലം നന്മയുടെ പൂക്കാലം’ എന്ന പ്രമേയത്തില്‍ നടക്കുന്ന ഓണ്‍ലൈന്‍ ഇഖ്‌റഅ് മതപഠന പദ്ധതിക്ക് യോഗം രൂപം നല്‍കി. ഓണ്‍ലൈനില്‍ നടന്ന സെക്രട്ടറിയേറ്റ് മീറ്റിംഗ് സംസ്ഥാന പ്രസിഡണ്ട് ജലീല്‍ മാമാങ്കര നിയന്ത്രിച്ചു. ജനറല്‍ സെക്രട്ടറി സൈഫുദ്ദീന്‍ സ്വലാഹി, സുഹ്ഫി ഇംറാന്‍, അനസ് സ്വലാഹി കൊല്ലം, ഫൈസല്‍ ബാബു സലഫി, റഹ്മത്തുല്ല ചാലിയം, അമീന്‍ അസ്‌ലഹ്, ഷാഹിദ് മുസ്ലിം ഫാറൂഖി, സുബൈര്‍ സുല്ലമി, യഹ്യ കാളികാവ്, ആദില്‍ ഹിലാല്‍, ശിബിലി മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles